സ്കൂളിന്റെ കളിസ്ഥലം സ്കൂളുമായി ബന്ധപ്പെട്ട ആവശ്യത്തിനല്ലാതെ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന് ഹൈക്കോടതി.
ആയക്കാട് സിഎ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ ഗ്രൗണ്ടില്‍ കുട്ടികള്‍ പ്രവേശിക്കുന്നത് ചിലര്‍ തടയുന്നുവെന്ന് ആരോപിച്ച് സ്കൂളിലെ ഒരു വിദ്യാഥിനിയുടെ പിതാവായ കെ.ഡി. ലെനിൻ നല്കിയ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്.
ഗ്രൗണ്ടിലേക്കുള്ള വിദ്യാര്‍ഥികളുടെ പ്രവേശനം ഉറപ്പാക്കണമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് അടക്കം ജസ്റ്റീസ് എ.എ. സിയാദ് റഹ്മാന് നിര്‍ദേശം നല്കി.