മാറ്റത്തിനായി ഇറാൻ ജനത; പസെഷ്കിയാൻ പ്രസിഡന്‍റ്

ടെ​​​ഹ്റാ​​​ൻ: മാ​​​റ്റം വാ​​​ഗ്ദാ​​​നം ചെ​​​യ്ത മ​​​സൂ​​​ദ് പ​​​സെ​​​ഷ്കി​​​യാ​​​നെ ഇ​​​റേ​​​നി​​​യ​​​ൻ ജ​​​ന​​​ത പ്ര​​​സി​​​ഡ​​​ന്‍റാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. വെ​​​ള്ളി​​​യാ​​​ഴ്ച ന​​​ട​​​ന്ന ര​​​ണ്ടാം​​​ഘ​​​ട്ട വോ​​​ട്ടെ​​​ടു​​​പ്പി​​​ൽ പ​​​രി​​​ഷ്ക​​​ര​​​ണ​​​വാ​​​ദി​​​യാ​​​യ പ​​​സെ​​​ഷ്കി​​​യാ​​​ന് 53.3 ശ​​​ത​​​മാ​​​നം വോ​​​ട്ട് ല​​​ഭി​​​ച്ചു. എ​​​തി​​​രാ​​​ളി​​​യും ക​​​ടു​​​ത്ത യാ​​​ഥാ​​​സ്ഥി​​​തി​​​ക​​​നു​​​മാ​​​യ സ​​​യീ​​​ദ് ജ​​​ലീ​​​ലി​​​ക്ക് 44.3 ശ​​​ത​​​മാ​​​നം വോ​​​ട്ടാ​​​ണ് ല​​​ഭി​​​ച്ച​​​ത്. ഒൗ​ദ്യോ​ഗി​ക ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു മു​ന്പേ പ​സെ​ഷ്കി​യാ​ന്‍റെ അ​നു​യാ​യി​ക​ൾ ടെ​ഹ്റാ​ൻ അ​ട​ക്ക​മു​ള്ള ന​ഗ​ര​ങ്ങ​ളി​ൽ ആ​ഹ്ലാ​ദ​പ്ര​ക​ട​നം തു​ട​ങ്ങി​യി​രു​ന്നു.

എ​​​ഴു​​​പ​​​ത്തൊ​​​ന്നു വ​​​യ​​​സു​​​ള്ള പ​​​സെ​​​ഷ്കി​​​യാ​​​ൻ ഹൃ​​​ദ​​​യ ശ​​​സ്ത്ര​​​ക്രി​​​യാ വി​​​ദ​​​ഗ്ധ​​​നാ​​​ണ്. ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ ഇ​​​റാ​​​ൻ നേ​​​രി​​​ടു​​​ന്ന ഒ​​​റ്റ​​​പ്പെ​​​ട​​​ൽ അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ആ​​​ഗ്ര​​​ഹം. ഇ​​​റാ​​​നി​​​ലെ കു​​​പ്ര​​​സി​​​ദ്ധ​​​മാ​​​യ മ​​​ത​​​പോ​​​ലീ​​​സി​​​നെ വി​​​മ​​​ർ​​​ശി​​​ക്കു​​​ന്ന നി​​​ല​​​പാ​​​ടു​​​മു​​​ണ്ട്.

പാ​​​ശ്ചാ​​​ത്യ​​​ശ​​​ക്തി​​​ക​​​ളു​​​മാ​​​യി ന​​​ല്ല​​​ ബ​​​ന്ധ​​​മു​​​ണ്ടാ​​​ക്കി ‘ആ​​​ണ​​​വ​​​ക​​​രാ​​​ർ’ പു​​​തു​​​ക്ക​​​ണ​​​മെ​​​ന്ന് പ്ര​​​ചാ​​​ര​​​ണ​​​കാ​​​ല​​​ത്ത് പ​​​സെ​​​ഷ്കി​​​യാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. പ​​​രി​​​ഷ്ക​​​ര​​​ണ​​​വാ​​​ദി​​​ക​​​ളും മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രു​​​മാ​​​യ ഹ​​​സ​​​ൻ റൂ​​​ഹാ​​​നി, മു​​​ഹ​​​മ്മ​​​ദ് ഖ​​​ത്ത​​​മി എ​​​ന്നി​​​വ​​​രു​​​ടെ പി​​​ന്തു​​​ണ​​​യോ​​​ടെ​​​യാ​​​ണ് അ​​​ദ്ദേ​​​ഹം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ച്ച​​​ത്. ഇ​​​റാ​​​ന്‍റെ ആ​​​ണ​​​വപ​​​ദ്ധ​​​തി​​​ക​​​ൾ പ​​​രി​​​മി​​​ത​​​പ്പെ​​​ടു​​​ത്താ​​​നാ​​​യി വ​​​ൻ ശ​​​ക്തി​​​ക​​​ളു​​​മാ​​​യി ക​​​രാ​​​റു​​​ണ്ടാ​​​യ​​​ത് 2015ൽ റൂ​​​ഹാ​​​നി​​​യു​​​ടെ കാ​​​ല​​​ത്താ​​​ണ്.

ഇ​​​റാ​​​നി​​​ൽ നി​​​ർ​​​ണാ​​​യ​​​ക സ്വാ​​​ധീ​​​നം പു​​​ല​​​ർ​​​ത്തു​​​ന്ന മ​​​ത​​​നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ പി​​​ന്തു​​​ണ ആ​​​സ്വ​​​ദി​​​ക്കു​​​ന്ന ക​​​ടു​​​ത്ത പാ​​​ശ്ചാ​​​ത്യ​​​വി​​​രു​​​ദ്ധ​​​നാ​​​യ ജ​​​ലീ​​​ലി പ്ര​​​സി​​​ഡ​​​ന്‍റാ​​​കു​​​ന്ന​​​തു ത​​​ട​​​യാ​​​ൻ കൂ​​​ടു​​​ത​​​ൽ ജ​​​നം പോ​​​ളിം​​​ഗ് ബൂ​​​ത്തി​​​ലെ​​​ത്തി​​​യെ​​​ന്ന് വി​​​ല​​​യി​​​രു​​​ത്ത​​​ലു​​​ണ്ട്. ജൂ​​​ൺ 25നു ​​​ന​​​ട​​​ന്ന ഒ​​​ന്നാം ഘ​​​ട്ട വോ​​​ട്ടെ​​​ടു​​​പ്പി​​​ൽ 40 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്ന പോ​​​ളിം​​​ഗ് നി​​​ര​​​ക്ക് ര​​​ണ്ടാം​​​ഘ​​​ട്ട​​​ത്തി​​​ൽ 50 ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​ക്ക് ഉ​​​യ​​​ർ​​​ന്നു.

ഒ​ന്നാം ഘ​ട്ട​ത്തി​ൽ മ​ത്സ​രി​ച്ച ആ​റ് സ്ഥാ​നാ​ർ​ഥി​ക​ളി​ൽ പ​സെ​ഷ്കി​യാ​ൻ ഒ​ഴി​കെ​യു​ള്ള​വ​ർ യാ​ഥാ​സ്ഥി​തി​ക​രാ​യി​രു​ന്നു. ആ​രും അ​ന്പ​തു ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ വോ​ട്ട് നേ​ടാ​തി​രു​ന്ന​തി​നാ​ലാ​ണ് ഒ​ന്നും ര​ണ്ടും സ്ഥാ​ന​ത്തെ​ത്തി​യ പ​സെ​ഷ്കി​യാ​നും ജ​ലീ​ലി​യും ത​മ്മി​ൽ ര​ണ്ടാം ഘ​ട്ടം വേ​ണ്ടി​വ​ന്ന​ത്. യാ​ഥാ​സ്ഥി​തി​ക​നാ​യി​രു​ന്ന പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം റെ​യ്സി മേ​യി​ൽ ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു വേ​ണ്ടി​വ​ന്ന​ത്.

Related posts

Leave a Comment