തിരുവനന്തപുരം: കാറിനുള്ളിൽ കുടുങ്ങിയ രണ്ടര വയസുകാരനെ ഫയർഫോഴ്സ് അധികൃതർ രക്ഷിപെടുത്തി. വെങ്ങാനൂരിൽ രാവിലെ 9നായിരുന്നു സംഭവം. വീട്ടിലെ പോർച്ചിൽ പാർക്ക് ചെയ്തിരുന്ന കാറിൽ താക്കോലുമായി കുട്ടി കയറുകയായിരുന്നു.
ഇതിനു പിന്നാലെ കാറിന്റെ ഡോർ ലോക്ക് ആവുകയും ചെയ്തു. കുഞ്ഞിനെ പുറത്തെടുക്കാൻ വീട്ടുകാർ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഉടൻ തന്നെ വീട്ടുകാർ ഈ വിവരം വിഴിഞ്ഞം ഫയർ ഫോഴ്സിനെ അറിയിച്ചു.
സംഭവം അറിഞ്ഞെത്തിയ ഫയർഫോഴ്സ് അധികൃതർ കുഞ്ഞിനെ പുറത്തെടുത്തു. കുട്ടിക്ക് നിലവിൽ ആരോഗ്യപ്രശ്നങ്ങളില്ല. സുരക്ഷിതനെന്ന് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു.