അ​സ​മി​ൽ പ്ര​ള​യം രൂ​ക്ഷ​മാ​യി തു​ട​രു​ന്നു; എ​ട്ടു മ​ര​ണം കൂ​ടി; നൂ​റോ​ളം ഗ്രാ​മ​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ൽ

ഗു​വാ​ഹ​ത്തി: അ​സ​മി​ൽ പ്ര​ള​യം രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. വി​വി​ധ​യി​ട​ങ്ങ​ളി​ൽ ഇ​ന്ന​ലെ എ​ട്ടു​പേ​ർ കൂ​ടി മ​രി​ച്ചു. ധു​ബ്രി, ന​ൽ​ബാ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ ര​ണ്ടും ക​ച്ചാ​ർ, ഗോ​ൾ​പാ​റ, ധേ​മാ​ജി, ശി​വ​സാ​ഗ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഓ​രോ മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്ത​താ​യി അ​സം സ്റ്റേ​റ്റ് ഡി​സാ​സ്റ്റ​ർ മാ​നേ​ജ്‌​മെ​ന്‍റ് അ​ഥോ​റി​റ്റി (എ​എ​സ്‌​ഡി​എം​എ) അ​റി​യി​ച്ചു.

ഇ​തോ​ടെ ഈ ​വ​ർ​ഷ​ത്തെ വെ​ള്ള​പ്പൊ​ക്ക​ത്തി​ലും ഉ​രു​ൾ​പൊ​ട്ട​ലി​ലും കൊ​ടു​ങ്കാ​റ്റി​ലും മ​രി​ച്ച​വ​രു​ടെ എ​ണ്ണം 78 ആ​യി.
28 ജി​ല്ല​ക​ളി​ലാ​യി 22,74,289 പേ​രെ​യാ​ണു പ്ര​ള​യം ബാ​ധി​ച്ച​ത്. കൊ​ടും​നാ​ശം വി​ത​ച്ച ധു​ബ്രി​യി​ൽ 7,54,791 പേ​രാ​ണു ദു​ര​ന്ത​ത്തി​നി​ര​യാ​യ​ത്. സം​സ്ഥാ​ന​ത്ത് ആ​കെ 269 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. 68,000ലേ​റെ ഹെ​ക്ട​ർ കൃ​ഷി ന​ശി​ച്ച​താ​യി ദു​ര​ന്ത​നി​വാ​ര​ണ​സേ​ന അ​റി​യി​ച്ചു. നൂ​റു​ക​ണ​ക്കി​നു വീ​ടു​ക​ളാ​ണു ത​ക​ർ​ന്ന​ത്.

പ്ര​ള​യ​ത്തി​ൽ വീ​ടു ന​ഷ്ട​മാ​യ​വ​ർ​ക്ക് പ്ര​ധാ​ന​മ​ന്ത്രി ആ​വാ​സ് യോ​ജ​ന​യി​ലു​ൾ​പ്പെ​ടു​ത്തി പു​തി​യ വീ​ടു​ക​ൾ ന​ൽ​കു​മെ​ന്ന് അ​സം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത് ബി​ശ്വ ശ​ർ​മ പ്ര​ഖ്യാ​പി​ച്ചു.

കാം​രൂ​പ് ജി​ല്ല​യി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പ് സ​ന്ദ​ർ​ശി​ച്ച ശേ​ഷ​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. അ​തേ​സ​മ​യം, ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ച​മോ​ലി​യി​ൽ നേ​രി​യ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടു. ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​യി ഭൂ​മി വി​ണ്ടു കീ​റി​യി​ട്ടു​മു​ണ്ട്.

Related posts

Leave a Comment