തീ ​തു​പ്പും ബൈ​ക്കു​മാ​യി യു​വാ​വ് റോ​ഡി​ൽ: കേ​സെ​ടു​ത്ത് എം​വി​ഡി; വ്യാ​ഴാ​ഴ്ച ആ​ര്‍​ടി​ഒ​യ്ക്കു മു​ന്നി​ല്‍ യു​വാ​വും അ​ച്ഛ​നും ഹാ​ജ​രാ​ക​ണം

കൊ​ച്ചി​യി​ല്‍ തീ ​തു​പ്പു​ന്ന ബൈ​ക്കി​ല്‍ അ​ഭ്യാ​സ പ്ര​ക​ട​നം ന​ട​ത്തി​യ യു​വാ​വി​നെ​തി​രെ കേ​സെ​ടു​ത്ത് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ കി​ര​ണ്‍ ജ്യോ​തി എ​ന്ന​യാ​ള്‍​ക്കെ​തി​രേ​യാ​ണ് കേ​സെ​ടു​ത്ത​ത്.

ചെ​ന്നൈ​യി​ല്‍ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ പ​ഠി​ക്കു​ക​യാ​ണ് യു​വാ​വ്. വാ​ഹ​ന​ത്തി​ന്‍റെ ര​ജി​സ്‌​ട്രേ​ഷ​ന്‍ അ​ച്ഛ​ന്‍റെ പേ​രി​ലാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ച്ഛ​നോ​ടും വ്യാ​ഴാ​ഴ്ച ആ​ര്‍​ടി​ഒ​യ്ക്ക് മു​ന്നി​ല്‍ ഹാ​ജ​രാ​കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യി എം​വി​ഡി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

കൊ​ച്ചി ന​ഗ​ര​ത്തി​ല്‍ ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് തി​ര​ക്കു​ള്ള റോ​ഡി​ല്‍ തീ​തു​പ്പു​ന്ന ബൈ​ക്കി​ല്‍ യു​വാ​വ് അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തി പാ​ഞ്ഞ​ത്. പി​ന്നാ​ലെ വ​ന്ന കാ​ര്‍ യാ​ത്ര​ക്കാ​ര​നാ​യ കൊ​ച്ചി സ്വ​ദേ​ശി​യാ​ണ് ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ​ത്.

അ​പ​ക​ടം ക്ഷ​ണി​ച്ചു വ​രു​ത്തു​ന്ന​താ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള യാ​ത്ര​ക​ളെ​ന്നും വ​ണ്ടി​യു​ടെ ര​ജി​സ്‌​ട്രേ​ഷ​ന്‍ റ​ദ്ദാ​ക്കാ​നും ലൈ​സ​ന്‍​സ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്യാ​നു​മു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Related posts

Leave a Comment