​പ​ള്ളി ഭ​ണ്ഡാ​രം കു​ത്തി​പ്പൊ​ളി​ക്കാ​നു​ള്ള ശ്ര​മം; പി​ടി​യി​ലാ​യ​ത് ജയി​ലി​ല്‍ നി​ന്നി​റ​ങ്ങി​യ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ്


പ​യ്യ​ന്നൂ​ര്‍: പ​ള്ളി ഭ​ണ്ഡാ​രം കു​ത്തി​പ്പൊ​ളി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ല്‍ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് പി​ടി​യി​ല്‍. കാ​സ​ര്‍​ഗോ​ഡ് ബാ​ളാ​ല്‍ അ​ത്തി​ക്ക​ട​വി​ലെ സി.​ ഹ​രീ​ഷ്‌​ കു​മാ​റാ​ണ്(50) പി​ടി​യി​ലാ​യ​ത്. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ പ​ന്ത്ര​ണ്ടേ​മു​ക്കാ​ലോ​ടെ പ​യ്യ​ന്നൂ​രി​ലാ​ണ് സം​ഭ​വം.

ഗാ​ന്ധി​പാ​ര്‍​ക്കി​ന് സ​മീ​പ​ത്തെ ജു​മാ മ​സ്ജി​ദ് വ​ള​പ്പി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി​യ മോ​ഷ്ടാ​വ് പ​ള്ളി​യു​ടെ ഭ​ണ്ഡാ​രം കു​ത്തി​പ്പൊ​ളി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് പി​ടി​യി​ലാ​യ​ത്. പി​ക്കാ​സും മ​റ്റു​മു​പ​യോ​ഗി​ച്ച് ഭ​ണ്ഡാ​രം കു​ത്തി​പ്പൊ​ളി​ക്കു​ന്ന​തി​ന്‍റെ ശ​ബ്ദം പ​ള്ളി​യു​ടെ സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ല്‍ താ​മ​സി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് കേ​ട്ട​ത്.

ഇ​തേ​ത്തുട​ര്‍​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ള്ളി​ക്ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യെ​യും സെ​ക്ര​ട്ട​റി പോ​ലീ​സി​നേ​യും വിവരം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് എ​ത്തി​യ​തോ​ടെ ഭ​ണ്ഡാ​രം കു​ത്തി​പ്പൊ​ളി​ച്ചു​കൊ​ണ്ടി​രു​ന്ന മോ​ഷ്ടാ​വി​നെ കൈ​യോ​ടെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ല്‍ ജു​മാ മ​സ്ജി​ദ് സെ​ക്ര​ട്ട​റി നാ​ദി​റാ മ​ന്‍​സി​ലി​ലെ മു​ഹ​മ്മ​ദ് ആ​ഷി​ഖ് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത പോ​ലീ​സ്, അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. നി​ര​വ​ധി മോ​ഷ​ണ കേ​സി​ലെ പ്ര​തി​യാ​ണ് പി​ടി​യി​ലാ​യ​ത്. കാ​പ്പ കേ​സി​ല്‍ ശി​ക്ഷ ക​ഴി​ഞ്ഞ് ക​ഴി​ഞ്ഞ മാ​സം 11നാ​ണ് ഇ​യാ​ള്‍ വി​യ്യൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍​നി​ന്നി​റ​ങ്ങി​യ​ത്.

ഭ​ണ്ഡാ​രം മോ​ഷ്ടി​ച്ച് ക​ട​ത്തു​ന്ന​തി​നി​ട​യി​ല്‍ മു​മ്പും ഇ​യാ​ള്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി​രു​ന്നു. പ​രി​യാ​രം, വി​ള​യാ​ങ്കോ​ട്, പി​ലാ​ത്ത​റ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണി​യാ​ള്‍.

Related posts

Leave a Comment