ദലി​ത് വി​ദ്യാ​ർ​ഥി​നി​യെ നടുറോഡിലിട്ട് മ​ർ​ദി​ച്ച് അവശയാക്കി സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ; നടപടി എടുക്കാതെ പോലീസ്

ആ​ല​പ്പു​ഴ: ന​ടു​റോ​ഡി​ൽ ദ​ളി​ത് യു​വ​തി​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ന​ട​പ​ടി എ​ടു​ക്കാ​തെ പോ​ലീ​സ്. തൈ​ക്കാ​ട്ടു​ശ്ശേ​രി മ​ണി​യാ​തൃ​ക്ക​ൽ ജം​ഗ്ഷ​നി​ൽ താ​മ​സി​ക്കു​ന്ന വി​ദ്യാ​ർ​ഥി​നി​ക്ക് നേ​രെ ഇ​ന്ന​ലെ​യാ​ണ് അ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

സി​പി​എം പ്ര​വ​ർ​ത്ത​ക​നാ​യ ഷൈ​ജു​വും സ​ഹോ​ദ​ര​നും ചേ​ർ​ന്ന് പെ​ൺ​കു​ട്ടി​യേ​യും ത​ന്‍റെ ര​ണ്ട് ഇ​ള​യ സ​ഹോ​ദ​ങ്ങ​ളെ​യും ന​ടു​റോ​ഡി​ലി​ട്ട് മ​ർ​ദി​ച്ചെ​ന്ന് കാ​ണി​ച്ച് 19കാ​രി ഇ​ന്ന​ലെ രാ​വി​ലെ പൂ​ച്ചാ​ക്ക​ൽ സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ ഇ​തു​വ​രേ​യും പ്ര​തി​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി എ​ടു​ക്കാ​ൻ പോ​ലീ​സ് ത​യാ​റാ​യി​ല്ല​ന്ന് പെ​ൺ​കു​ട്ടി ആ​രോ​പി​ച്ചു. മ​ർ​ദ​ന​ത്തെ തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​യെ തു​റ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Related posts

Leave a Comment