സ​ന​ത് ജ​യ​സൂ​ര്യ ശ്രീ​ല​ങ്ക​ന്‍ ടീ​മി​ന്‍റെ താ​ത്ക്കാ​ലി​ക പ​രി​ശീ​ല​ക​നാ​കും

കൊ​ളം​ബോ: ശ്രീ​ല​ങ്ക​ന്‍ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ താ​ത്ക്കാ​ലി​ക പ​രി​ശീ​ല​ക​നാ​യി മു​ന്‍ നാ​യ​ക​ന്‍ സ​ന​ത് ജ​യ​സൂ​ര്യ​യെ നി​യ​മി​ച്ചു. ശ്രീ​ല​ങ്ക ക്രി​ക്ക​റ്റ് ബോ​ര്‍​ഡാ​ണ് നി​യ​മി​ച്ച​ത്.

നി​ല​വി​ല്‍ ശ്രീ​ല​ങ്ക ക്രി​ക്ക​റ്റി​ന്‍റെ ക്രി​ക്ക​റ്റ് ക​ണ്‍​സ​ല്‍​ട​ന്‍റ് ആ​ണ് താ​രം. താ​ത്കാ​ലി​ക പ​രി​ശീ​ല​ക​ന്‍റെ ചു​മ​ത​ല ജ​യ​സൂ​ര്യ ഉ​ട​നെ ത​ന്നെ ഏ​റ്റെ​ടു​ക്കു​മെ​ന്നാ​ണ് ശ്രീ​ല​ങ്ക ക്രി​ക്ക​റ്റ് അ​റി​യി​ച്ച​ത്.

സെ​പ്റ്റം​ബ​റി​ലെ ഇം​ഗ്ല​ണ്ട് പ​ര്യ​ട​നം അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ​യാ​ണ് ജ​യ​സു​ര്യ​യ്ക്ക് ചു​മ​ത​ല​യു​ള്ള​ത്. ടി20 ​ലോ​ക​ക​പ്പി​ലെ മോ​ശം പ്ര​ക​ട​ന​ത്തെ തു​ട​ര്‍​ന്ന് പ​രി​ശീ​ല​ക​ന്‍ ക്രി​സ് സി​ല്‍​വ​ർ​വു​ഡും ക​ണ്‍​സ​ല്‍​ട​ന്‍റ് മ​ഹേ​ല ജ​യ​വ​ര്‍​ധ​ന​യും രാ​ജി​വച്ചതിനെ തു​ട​ര്‍​ന്നാ​ണ് ജ​യ​സൂ​ര്യ​യെ നി​യ​മി​ച്ച​ത്.

Related posts

Leave a Comment