ആ​കാ​ശ് തി​ല്ല​ങ്കേ​രി​യു​ടെ നി​യ​മ വി​രു​ദ്ധ​യാ​ത്ര; ആ​ർ​സി സ​സ്പെ​ന്‍​ഡ് ചെ​യ്യും; യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് ഷു​ഹൈ​ബ് കൊ​ല​ക്കേ​സി​ലെ പ്ര​തി​യാ​ണ് തില്ലങ്കേരി


കോ​ഴി​ക്കോ​ട്: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് കൊലക്കേസിലെ പ്രതി ആ​കാ​ശ് തി​ല്ല​ങ്കേ​രി​യു​ടെ നി​യ​മം ലം​ഘി​ച്ചു​ള്ള യാ​ത്ര​യി​ൽ ന​ട​പ​ടി​യു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്.

വാ​ഹ​ന​ത്തി​ന്‍റെ ആ​ർ​സി സ​സ്പെ​ന്‍​ഡ് ചെ​യ്യാ​ൻ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ച്ചു. എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർടിഒ മ​ല​പ്പു​റം ആ​ർ​ടി​ഒ​ക്ക് ശി പാ​ർ​ശ ന​ൽ​കി.

മ​ല​പ്പു​റം മൊ​റ​യൂ​ർ സ്വ​ദേ​ശി സു​ലൈ​മാ​ന്‍ എ​ന്ന​യാ​ളു​ടേ​താ​ണ് KL 10 BB 3724 എ​ന്ന ന​മ്പ​റി​ലു​ള്ള ജീ​പ്പ്. വാ​ഹ​ന​ത്തി​ന്‍റെ രൂ​പ​ക​ല്‍​പ​ന​യി​ല്‍ മാ​റ്റം വ​രു​ത്തി​യ​തു​ൾ​പ്പെ​ടെ മൂ​ന്നു കേ​സു​ക​ള്‍ നേ​ര​ത്തെ എ​ടു​ത്തി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ആ​കാ​ശ് തി​ല്ല​ങ്കേ​രി​യു​ടെ നി​യ​മം കാ​റ്റി​ൽ പ​റ​ത്തി​യു​ള്ള യാ​ത്ര​യി​ൽ വീ​ണ്ടും ന​ട​പ​ടി വ​രു​ന്ന​ത്.

ന​മ്പ​ർ പ്ലേ​റ്റി​ല്ലാ​ത്ത വാ​ഹ​ന​ത്തി​ലാ​യി​രു​ന്നു ഷു​ഹൈ​ബ് വ​ധ​ക്കേ​സ് പ്ര​തി ആ​കാ​ശ് തി​ല്ല​ങ്കേ​രി​യു​ടെ നി​യ​മ വി​രു​ദ്ധയാ​ത്ര. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ചി​രു​ന്നു.

വ​യ​നാ​ട് പ​ന​മ​രം ടൗ​ണി​ൽ ആ​യി​രു​ന്നു ആ​കാ​ശ് തി​ല്ല​ങ്കേ​രി​യു​ടെ ജീ​പ്പ് യാ​ത്ര. ന​മ്പ​ർ പ്ലേ​റ്റി​ല്ലാ​ത്ത മോ​ഡി​ഫൈ ചെ​യ്‌​ത വാ​ഹ​ന​ത്തി​ൽ സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കാ​തെ​യാ​ണ് ആ​കാ​ശ് തി​ല്ല​ങ്കേ​രി യാ​ത്ര ചെ​യ്‌​ത​ത്‌.

Related posts

Leave a Comment