ഏവർക്കും പ്രിയങ്കരനായ ഗായകനാണ് വിധു പ്രതാപ്. വ്യത്യസ്തമായ ശബ്ദത്താൽ വിധു പാടുന്ന ഓരോ പാട്ടും മധുപോലെ മധുരമുള്ളതാണ്. ഇപ്പോഴിതാ തന്റെ മുത്തശ്ശിയെ കുറിച്ച് വിധു പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
അമ്മയില്ലാത്ത കുട്ടി എന്നായിരുന്നു സ്കൂൾ ജീവിത കാലഘട്ടത്തിൽ എന്നെപ്പറ്റി എന്റെ കൂട്ടുകാരും ടീച്ചേഴ്സും ഒക്കെ ധരിച്ചു വച്ചിരുന്നത്.
കാരണം ഞാൻ പങ്കെടുത്തിരുന്ന എല്ലാ കാലോത്സവങ്ങളിലും മത്സരവേദികളിലും എന്റെ ഒപ്പം വന്നിരുന്നത് എന്റെ അമ്മൂമ്മ മാത്രമായിരുന്നു.
ഒരുപക്ഷെ, കല ഒരു ഉപജീവനമായി തിരഞ്ഞെടുക്കാൻ എനിക്ക് ധൈര്യം തന്നതിന് പിന്നിൽ, അമ്മൂമ്മ അവരുടെ ജീവിതത്തിൽ നിന്ന് എനിക്കായി മാറ്റിവച്ച ഒരു പതിറ്റാണ്ടിലേറെയുള്ള പ്രയത്നത്തിന് പങ്കുണ്ട്! എന്ന് വിധു പ്രതാപ്.