കൂടുന്പോൾ ഇന്പമുള്ളതാണ് കുടുംബം എന്നാണല്ലോ പറയുന്നത്. എന്നാൽ ആ ബന്ധത്തിൽ എപ്പോഴെങ്കിലും വിള്ളൽ സംഭവിച്ചാൽ അത് വിളക്കി ചേർക്കാൻ നന്നേ പ്രയാസമാണ്.
ഭാര്യയും ഭർത്താവും മക്കളും സന്തോഷത്തോടെ കഴിയുന്ന സുഖം ഒന്നു വേറെ തന്നെയാണ്. അതിനാൽ തന്നെ ആ ബന്ധം എപ്പോഴും നന്നായി നിലനിർത്തുന്നതിനു മാത്രമേ എല്ലാവരും ശ്രമിക്കാറുള്ളു.
ഉത്തർപ്രദേശിലെ ഹാപൂർ നഗരത്തിൽ നിന്നുള്ള ഒരു വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ ഏറെ വൈറലായതായിരുന്നു. ഘർ കെ കലേഷ് എന്ന എക്സ് ഹാന്റിലില്‍ നിന്നുമാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്
തന്നെ വഞ്ചിച്ച് മറ്റൊരു സ്ത്രീയോടൊപ്പം പോയ ഭര്‍ത്താവിനെ പോലീസുകാരുടെയും നാട്ടുകാരുടെയും മുന്നില്‍ വച്ച് ഭാര്യ പിടി കൂടുന്ന വീഡിയോ ആയിരുന്നു അത്. എല്ലാവരും നോക്കി നിൽക്കെ ഭാര്യ ഭർത്താവിന്റെ കവിളത്ത് അടിക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും.
പോലീസുകാരും നാട്ടുകാരും നോക്കി നില്‍ക്കെ ഒരു സ്ത്രീയും ഒരു പുരുഷനും വീട്ടില്‍ നിന്നും ഇറങ്ങിവരുന്നതാണ് വീഡിയോയുടെ തുടക്കം. അതിനു പിന്നാലെ എല്ലാവരും നോക്കി നിൽക്കെ സ്ത്രീ പുരുഷന്റെ ചെകിട്ടത്ത് ശക്തമായി അടിക്കുകയും അതിനുശേഷം പോലീസുകാരന്റെ പിന്നിലേക്ക് മാറി നില്‍ക്കുകയും ചെയ്യുന്നത് കാണാൻ സാധിക്കും.
എന്നാൽ അടി കിട്ടിയതിനു പിന്നാലെ തന്നെ ഇയാൾ സ്ത്രീയുടെ തലയ്ക്കിട്ട് അടിക്കുന്നു. അതോടെ സ്ഥിതി കൂടുതല്‍ വഷളാവാതെ ഇരുവരേയും പോലീസ് പിടിച്ച് മാറ്റാന്‍ പാടുപെടുന്നതും നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും.