യു​വാ​വി​നെ ഒ​ന്ന​ര മാ​സ​ത്തി​നി​ടെ പാ​മ്പ് ക​ടി​ച്ച​ത് ആ​റ് ത​വ​ണ; ആ​ക്ര​മ​ണം പ്ര​ത്യേ​ക ദി​വ​സ​ങ്ങ​ളി​ൽ മാ​ത്രം

പാ​മ്പ് ക​ടി​ച്ച വാ​ർ​ത്ത പ​ല​പ്പോ​ഴും ന​മ്മ​ൾ കേ​ൾ​ക്കാ​റു​ള​ള​താ​ണ്. എ​ന്നാ​ൽ ഒ​ന്ന​ര മാ​സ​ത്തി​നി​ടെ ആ​റ് ത​വ​ണ പാ​മ്പ് ക​ടി​ച്ചെ​ന്ന് പ​റ​ഞ്ഞാ​ൽ അ​ൽ​പ​മെ​ന്ന് വി​ശ്വ​സി​ക്കാ​ൻ പ്ര​യാ​സ​മാ​ണ്.

എ​ന്നാ​ൽ സം​ഗ​തി സ​ത്യ​മാ​ണ്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഫ​ത്തേ​പൂ​ർ ജി​ല്ല​യി​ലെ സൗ​ര ഗ്രാ​മ​ത്തി​ൽ നി​ന്നു​ള്ള 24 കാ​ര​നാ​യ വി​കാ​സ് ദു​ബെ എ​ന്ന യു​വാ​വി​നാ​ണ് ഒ​ന്ന​ര മാ​സ​ത്തി​നു​ള്ളി​ൽ ആ​റ് ത​വ​ണ പാ​മ്പു​ക​ടി​യേ​റ്റ​ത്.

യു​വാ​വി​നെ പാ​ന്പ് ക​ടി​ക്കു​ന്പോ​ഴെ​ല്ലാം ആ​ശു​പ​ത്രി​യി​ലെ​ത്തി ചി​കി​ത്സ തേ​ടാ​റു​ണ്ട്. ആ​ശു​പ​ത്രി വാ​സം ക​ഴി​ഞ്ഞ് തി​രി​കെ വീ​ട്ടി​ലെ​ത്തു​ന്പോ​ഴേ​ക്കും അ​ടു​ത്ത പാ​ന്പ് ക​ടി​യേ​റ്റി​രി​ക്കും.

ശ​നി​യോ ഞാ​യ​റോ ആ​യി​രി​ക്കും എ​ല്ലാ​യ്‌​പ്പോ​ഴും ഇ​യാ​ൾ​ക്ക് പാ​ന്പ് ക​ടി​യേ​ൽ​ക്കു​ന്ന​ത്. ഓ​രോ ത​വ​ണ​യും പാ​ന്പ് ക​ടി​ക്കു​ന്ന​തി​ന് മു​മ്പ് ത​നി​ക്ക് ഒ​രു മു​ൻ​വി​ളി ഉ​ണ്ടാ​കു​മെ​ന്നും വി​കാ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment