യാ​ത്ര​ക്കാ​രി​ല്ല; ര​ണ്ട് ദി​വ​സ​മാ​യി സ​ർ​വീ​സ് മു​ട​ങ്ങി ന​വ​കേ​ര​ള ബ​സ്

കോ​ഴി​ക്കോ​ട്: യാ​ത്ര​ക്കാ​രി​ല്ല, ര​ണ്ട് ദി​വ​സ​മാ​യി സ​ർ​വീ​സ് ന​ട​ത്താ​തെ ‘ന​വ​കേ​ര​ള’ ബ​സ്. കോ​ഴി​ക്കോ​ട് -ബം​ഗ​ളൂ​രു റൂ​ട്ടി​ലെ ഗ​രു​ഡ പ്രീ​മി​യം ബ​സാ​ണ് ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ ആ​ളി​ല്ലാ​ത്ത​തി​നാ​ൽ സ​ർ​വീ​സ് നി​ർ​ത്തി​യ​ത്.

ഈ ​ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലും ബു​ക്കിം​ഗ് ഇ​ല്ലാ​ത്ത​തി​നാ​ൽ സ​ർ​വീ​സ് ന​ട​ത്താ​ൻ സാ​ധി​ച്ചി​ല്ല. ഈ ​ആ​ഴ്ച​യി​ൽ തി​ങ്ക​ളാ​ഴ്ച 55,000 രൂ​പ​യും ചൊ​വ്വാ​ഴ്ച 14,000 രൂ​പ​യും ആ​യി​രു​ന്നു ബ​സി​ന്‍റെ വ​രു​മാ​നം.

മു​ഖ്യ​മ​ന്ത്രി​യും മ​റ്റ് മ​ന്ത്രി​മാ​രും ന​വ​കേ​ര​ള സ​ദ​സി​നാ​യി യാ​ത്ര​ന​ട​ത്തി​യ ബ​സ് ചി​ല മാ​റ്റ​ങ്ങ​ൾ വ​രു​ത്തി ക​ഴി​ഞ്ഞ മെ​യ് അ​ഞ്ച് മു​ത​ലാ​ണ് കോ​ഴി​ക്കോ​ട് -ബം​ഗ​ളൂ​രു റൂ​ട്ടി​ൽ സ​ർ​വീ​സ് തു​ട​ങ്ങി​യ​ത്.

 

Related posts

Leave a Comment