കൊച്ചി: ലിവിംഗ് ടുഗതര്‍ ബന്ധങ്ങളിലുള്ളവരെ ഭാര്യാ-ഭര്‍ത്താവെന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുത്താനാകില്ലെന്നു ഹൈക്കോടതി.
ലിവിംഗ് ടുഗതര്‍ ബന്ധത്തിലുള്ള സ്ത്രീ, ഭര്‍ത്താവും ഭര്‍ത്താവിന്റെ ബന്ധുക്കളും പീഡിപ്പിച്ചെന്ന രീതിയില്‍ നല്കുന്ന പരാതിയില്‍ ഐപിസി 498 എ പ്രകാരം കേസെടുക്കാനാകില്ലെന്നാണ് ജസ്റ്റീസ് ബദറുദ്ദീന്റെ ഉത്തരവ്.
എറണാകുളം സ്വദേശിയായ ഡോക്ടര്‍ക്കെതിരേ കൂടെ ജീവിച്ച യുവതി നല്കിയ പരാതിയില്‍ കൊയിലാണ്ടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിയാണു കോടതി നിര്‍ദേശം.