വി​ചി​ത്ര​മെ​ന്ന് തോ​ന്നി​യേ​ക്കാം…​സം​ഭ​വം സ​ത്യ​മാ​ണ്; ഈ ​ക്ഷേ​ത്ര​ത്തി​ൽ ഭ​ക്ത​ർ പാ​ദ​ര​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കു​ന്നു!

പൂ​ക്ക​ളും മാ​ല​ക​ളും അ​ർ​പ്പി​ക്കു​ക​യും പ്ര​സാ​ദം വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്യു​ന്ന നി​ര​വ​ധി ക്ഷേ​ത്ര​ങ്ങ​ളു​ണ്ട്. പൊ​തു​വേ ക്ഷേ​ത്ര​ങ്ങ​ളി​ൽ ക​യ​റു​മ്പോ​ൾ ചെ​രി​പ്പ് നി​ർ​ബ​ന്ധ​മാ​യും ഊ​രി​വെ​ക്ക​ണ​മെ​ന്നു​ണ്ട്.

എ​ന്നാ​ൽ ഭോ​പ്പാ​ലി​ലെ ഭ​ക്ത​ർ ചെ​രി​പ്പ് ക്ഷേ​ത്ര​ത്തി​ൽ സ​മ​ർ​പ്പി​ക്കു​ന്നു​ണ്ട്. ഇ​ത് വി​ചി​ത്ര​മാ​യി തോ​ന്നി​യാ​ലും സം​ഭ​വം സ​ത്യ​മാ​ണ്.

ബ​ഞ്ചാ​രി​യി​ലെ കോ​ലാ​ർ റോ​ഡി​ലെ കു​ന്നി​ൻ മു​ക​ളി​ലാ​ണ് ദേ​വി മാ ​ക്ഷേ​ത്രം സ്ഥി​തി ചെ​യ്യു​ന്ന​ത്. ജി​ജാ​ബാ​യ് മാ​താ മ​ന്ദി​ർ എ​ന്നും ഈ ​ക്ഷേ​ത്രം അ​റി​യ​പ്പെ​ടു​ന്നു.

ഭ​ക്ത​ർ ഈ ​ക്ഷേ​ത്ര​ത്തി​ലെ പ്ര​തി​ഷ്ഠ​യ്ക്ക് പു​തി​യ ചെ​രി​പ്പു​ക​ൾ സ​മ്മാ​ന​മാ​യി ന​ൽ​കു​ന്നു. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ ഭ​ക്ത​രാ​വ​ട്ടെ പു​തി​യ പാ​ദ​ര​ക്ഷ​ക​ൾ അ​യ​ച്ചും ന​ൽ​കു​ന്നു.

കോ​ലാ​ർ റോ​ഡി​ലെ ബ​ഞ്ചാ​രി പ്ര​ദേ​ശ​ത്ത് കു​ന്നി​ൻ മു​ക​ളി​ൽ ഏ​ക​ദേ​ശം 125 പ​ടി​ക​ൾ ക​യ​റി​യാ​ൽ നി​ങ്ങ​ൾ​ക്ക് സി​ദ്ധി​ദാ​ത്രി ക്ഷേ​ത്ര​ത്തി​ലെ​ത്താം.

25 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ക്ഷേ​ത്രം സ്ഥാ​പി​ത​മാ​യിട്ട്. പാ​ദ​ര​ക്ഷ​ക​ൾ കൂ​ടാ​തെ ക​ണ്ണ​ട​ക​ൾ, വാ​ച്ചു​ക​ൾ, കു​ട​ക​ൾ എ​ന്നി​വ​യും ക്ഷേ​ത്ര​ത്തി​ൽ ഭക്തർ സ​മ​ർ​പ്പി​ക്കു​ന്നു.

 

 

Related posts

Leave a Comment