താൻ ഗര്‍ഭിണിയാണെന്ന് സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് കരിക്ക് താരം സ്നേഹ ബാബു. വീഡിയോയിലൂടെയാണ് താന്‍ അമ്മയാകാനൊരുങ്ങുന്നൂ എന്ന വിവരം സ്നേഹ ആരാധകരെ അറിയിച്ചിരിക്കുന്നത്.
എല്ലാരോടും പറയണം, എല്ലാവരും അറിയണം, അതാണ് അതിന്റെ ഒരു മര്യാദ എന്ന വീനിത് ശ്രീനിവാസന്റെ ഡയലോഗിനൊപ്പം വയറില്‍ തലോടുന്ന വീഡിയോ സ്നേഹ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു.
താരത്തിന് ആശംസകളറിയിച്ച് നിരവധിപേരാണ് വീഡിയോയ്ക്ക് കമന്റിട്ടിരിക്കുന്നത്. ആശംസകള്‍ മാത്രം പോരാ എന്ന അടിക്കുറിപ്പോടെയായിരുന്നു സ്നേഹ വീഡിയോ പങ്കുവച്ചത്.
കരിക്കിലൂടെ പ്രശസ്തയായ താരം പിന്നീട് മിന്നല്‍ മുരളി എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ആദ്യരാത്രി, ഗാനഗന്ധര്വന് എന്നീ ചിത്രങ്ങളിലും സ്നേഹ ശ്രദ്ധയമായ വേഷം അവതരിപ്പിച്ചിട്ടുണ്ട്.
കരിക്കിന്റെ വെബ് സീരീസിലൂടെയാണ് സ്നേഹ ശ്രദ്ധിക്കപ്പെട്ടത്. കരിക്ക് ടീമിന്റെ സാമര്‍ത്ഥ്യശാസ്ത്രം എന്ന സീരീസിന്റെ ഛായാഗ്രാഹകനായ അഖില്‍ സേവ്യറാണ് സ്നേഹയുടെ ഭര്‍ത്താവ്. പ്രണയ വിവാഹമായിരുന്നു ഇരുവരുടേയും.