ലി​ങ്ക് ചോ​ർ​ത്തി ഓ​ൺ​ലൈ​ൻ മീ​റ്റിംഗി​ൽ ക​യ​റി; പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ൺ​ലൈ​ൻ മീ​റ്റിം​ഗി​നി​ടെ പോ​ലീ​സു​കാ​രു​ടെ തെ​റി​വി​ളി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍റെ ഓ​ൺ​ലൈ​ൻ മീ​റ്റിം​ഗി​നി​ടെ തെ​റി​വി​ളി. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സം​സാ​രി​ക്കു​ന്ന​തി​നി​ടെ ചീ​ത്ത വി​ളി​ക്കു​ക​യാ​യി​രു​ന്നു.

ക​ണ്ണൂ​ർ സി​റ്റി സൈ​ബ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്ഐ​മാ​രാ​യ പ്ര​ജീ​ഷ്, സ​ജി ഫി​ലി​പ്പ് എ​ന്നി​വ​രാ​ണ് മീ​റ്റിം​ഗി​നി​ടെ മോ​ശ​മാ​യി സം​സാ​രി​ച്ച​ത്. പോ​ലീ​സു​കാ​രു​ടെ ജോ​ലി സ​മ്മ​ർ​ദ്ദം കു​റ​യ്ക്കാ​നാ​യി യൂ​ണി​യ​ൻ ഒ​ന്നും ചെ​യ്യു​ന്നി​ല്ല​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ര​ണ്ടു പേ​രും തെ​റി​വി​ളി ന​ട​ത്തി​യ​ത്.

അ​തേ​സ​മ​യം, ഇ​വ​ർ മീ​റ്റിം​ഗി​ൽ അ​ബ​ദ്ധ​ത്തി​ൽ ക​യ​റി​യ​താ​ണെ​ന്നും ഇ​രു​വ​ർ​ക്കു​മെ​തി​രേ ന​ട​പ​ടി ഒ​ന്നു​മി​ല്ല​ന്നു​മാ​ണ് കെ​പി​എ​യു​ടെ വി​ശ​ദീ​ക​ര​ണം. എ​ന്താ​യാ​ലും പോ​ലീ​സു​കാ​രു​ടെ തെ​റി​വി​ളി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ക​യാ​ണ്.

 

Related posts

Leave a Comment