ഇനി ആശ്വാസക്കാലം; ന​വ​കേ​ര​ള ബസ് വീണ്ടും യാത്ര തുടങ്ങി; 4എ​ട്ടു റി​സ​ർ​വേ​ഷ​ൻ ടി​ക്ക​റ്റ് മാ​ത്രം!

കോ​ഴി​ക്കോ​ട്: യാ​ത്ര​ക്കാ​രി​ല്ലാ​ത്ത​തി​നാ​ൽ നിർത്തിവച്ച സം​സ്ഥാ​ന സ​ർ​ക്കാ​രിന്‍റെ ന​വകേ​ര​ള ബസ് ഇടവേളയ്ക്കുശേഷം വീണ്ടും യാത്ര തുടങ്ങി. എന്നാൽ, സർവീസ് പുനഃരാരംഭിച്ചപ്പോഴും ആഡംബര ബസിൽ യാത്ര ചെയ്യാൻ ആളില്ലാ ത്ത അവസ്ഥയാണ്.

ഇ​ന്നു രാ​വി​ലെ ബം​ഗ​ളൂ​രു​വി​ലേ​ക്കു യാ​ത്ര തി​രി​ച്ച​ ബസിൽ എ​ട്ടു റി​സ​ർ​വേ​ഷ​ൻ ടി​ക്ക​റ്റു​ക​ൾ മാത്രം.
ഗ​രു​ഡ പ്രീ​മി​യം എ​ന്ന പേ​രി​ൽ കോ​ഴി​ക്കോ​ട്- ബം​ഗ​ളൂ​രു റൂ​ട്ടി​ൽ കൊ​ട്ടി​ഘോ​ഷി​ച്ച് സ​ർ​വീ​സ് തു​ട​ങ്ങി​യ ഈ ബ​സ് സ​ർ​വീ​സ് കെ​എ​സ്ആ​ർ​ടി​സി​ക്ക് മു​ത​ൽ​ക്കൂ​ട്ടാ​കു​മെ​ന്നാ​യി​രു​ന്നു പ്ര​തീ​ക്ഷ.

എ​ന്നാ​ൽ ബു​ക്കിം​ഗ് ല​ഭി​ക്കാ​ത്ത​തി​നാ​ൽ സർവീസ് നഷ്ടത്തിലാണ്. വ്യാ​പ​ക പ്ര​ചാ​ര​ണം ല​ഭി​ച്ച​തോ​ടെ ആ​ദ്യ ദി​വ​സ​ങ്ങ​ളി​ൽ ന​വ​കേ​ര​ള ബ​സി​ൽ യാ​ത്ര ചെ​യ്യാ​ൻ യാ​ത്ര​ക്കാ​രു​ടെ തി​രക്കു​ണ്ടാ​യി​രു​ന്നു. ടാ​ക്സ് അ​ട​ക്കം 1,171 രൂ​പ​യാ​ണ് ബ​സി​ന്‍റെ ടി​ക്ക​റ്റ് നി​ര​ക്ക്. എ​സി ബ​സു​ക​ൾ​ക്കു​ള്ള അ​ഞ്ച് ശ​ത​മാ​നം ആ​ഡം​ബ​ര​നി​കു​തി​യും യാ​ത്ര​ക്കാ​ർ ന​ൽ​ക​ണം.

ദി​വ​സ​വും പു​ല​ർ​ച്ചെ നാ​ലി​ന് കോ​ഴി​ക്കോ​ട് നി​ന്നു തി​രി​ച്ച് 11.35ന് ​ബം​ഗ​ളൂ​രു​വി​ൽ എ​ത്തു​ക​യും ഉ​ച്ച​യ്ക്ക് 2.30ന് ​ബം​ഗ​ളൂ​രു​വി​ൽനി​ന്ന് തി​രി​ച്ച് രാ​ത്രി 10.05ന് ​കോ​ഴി​ക്കോ​ട് എ​ത്തി​ച്ചേ​രു​ക​യും ചെ​യ്യു​ന്ന വി​ധ​ത്തി​ലാ​ണ് ബ​സ് സ​ർ​വീ​സ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment