ന്യൂഡൽഹി: രാജ്യത്തെ പ്രധാനപ്പെട്ട കലാലയങ്ങളിലൊന്നായ ഡൽഹി സർവകലാശാലയിലെ എൽഎൽബി സിലബസിൽ “മനുസ്മൃതി’ ഉൾപ്പെടുത്തിയ തീരുമാനം വിവാദമാകുന്നു.
വിഷയം ഇന്നു നടക്കുന്ന അക്കാഡമിക് കൗൺസിൽ ചർച്ചചെയ്യും. നിയമബിരുദ കോഴ്സിന്റെ ഒന്നും ആറും സെമസ്റ്ററുകളിലാണ് മനുസ്മൃതി ഉൾപ്പെടുത്തിയിട്ടുള്ളത്. ഒരു വിഭാഗം അധ്യാപകർ ഇതിനെ എതിർത്തിട്ടുണ്ട്.
മനുസ്മൃതിയെക്കുറിച്ചുള്ള ജി.എൻ. ഝായുടെ മനുസ്മൃതി വിത്ത് ദി മനുഭാഷ്യ ഓഫ് മേധാതിഥി, ടി. കൃഷ്ണസ്വാമി അയ്യരുടെ മനുസ്മൃതി-സ്മൃതിചന്ദ്രിക എന്നീ പുസ്തകങ്ങളാണു പഠനത്തിനായി നിർദേശിച്ചിട്ടുള്ളത്.