യുഎസ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി തെ​ര​ഞ്ഞെ​ടു​പ്പ്; ‘ഞാ​ൻ​ ത​ന്നെ ഏ​റ്റ​വും യോ​ഗ്യ​ന്‍’; ജോ ​ബൈ​ഡ​ൻ

ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍​നി​ന്നു പി​ന്മാ​റാ​ൻ ആ​ലോ​ചി​ക്കു​ന്നി​ല്ലെ​ന്നും സ്ഥാ​നാ​ർ​ഥി​യാ​കാ​ൻ ഏ​റ്റ​വും യോ​ഗ്യ​ൻ താ​നെ​ന്നും പ്ര​ഖ്യാ​പി​ച്ച് ജോ ​ബൈ​ഡ​ൻ.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ന്നോ​ട്ടു​ത​ന്നെ പോ​കും. ട്രം​പി​നെ ഒ​രി​ക്ക​ൽ തോ​ൽ​പ്പി​ച്ചു, വീ​ണ്ടും പ​രാ​ജ​യ​പ്പെ​ടു​ത്തു​മെ​ന്നും ബൈ​ഡ​ൻ നാ​റ്റോ സ​മ്മേ​ള​ന​ത്തി​നി​ടെ​യു​ള്ള വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

വീ​ണ്ടും മ​ത്സ​രി​ക്കു​ന്ന​തി​ല്‍​നി​ന്നു പി​ന്മാ​റ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തി പ്രാ​പി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ബൈ​ഡ​ൻ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ത​ന്‍റെ ഭ​ര​ണ​കാ​ല​യ​ള​വി​ൽ സാ​മ്പ​ത്തി​ക​മേ​ഖ​ല വ​ൻ പു​രോ​ഗ​തി കൈ​വ​രി​ച്ചു. തു​ട​ങ്ങി​വ​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് വീ​ണ്ടും മ​ത്സ​രി​ക്കു​ന്ന​ത്.

ക​മ​ല ഹാ​രി​സ് മി​ക​ച്ച പ്ര​സി​ഡ​ന്‍റ് ആ​കാ​ൻ ക​ഴി​വു​ള്ള നേ​താ​വാ​ണെ​ന്നും ബൈ​ഡ​ൻ പ​റ​ഞ്ഞു. അ​തി​നി​ടെ, നാ​റ്റോ സ​മ്മേ​ള​ന​ത്തി​നി​ടെ ജോ ​ബൈ​ഡ​ന് നാ​ക്കു​പി​ഴ സം​ഭ​വി​ച്ച​ത് വ​ന്‍ ച​ര്‍​ച്ച​യാ​യി. യു​ക്രെ​യി​ൻ പ്ര​സി​ഡ​ന്‍റ് സെ​ലെ​ൻ​സ്കി​യെ, പ്ര​സി​ഡ​ന്‍റ് പു​ടി​ൻ എ​ന്നാ​ണ് ബൈ​ഡ​ൻ അ​ഭി​സം​ബോ​ധ​ന ചെ​യ്ത​ത്. ഉ​ട​ൻ​ത​ന്നെ തി​രു​ത്തു​ക​യും​ചെ​യ്തു.

അ​തേ​സ​മ​യം, ഡോ​ണ​ൾ​ഡ് ട്രം​പ് അ​മേ​രി​ക്ക​യെ ന​യി​ക്കാ​ൻ അ​യോ​ഗ്യ​നെ​ന്നു വി​മ​ർ​ശി​ച്ച് ന്യൂ ​യോ​ർ​ക്ക് ടൈം​സ് മു​ഖ​പ്ര​സം​ഗം എ​ഴു​തി. ട്രം​പി​ന്‍റെ സ്വ​ഭാ​വ​വും പ്ര​വൃ​ത്തി​ക​ളും അ​മേ​രി​ക്ക​ൻ ജ​നാ​ധി​പ​ത്യ​ത്തി​നും ഭ​ര​ണ​ഘ​ട​ന​യ്ക്കും ഭീ​ഷ​ണി​യാ​ണെ​ന്നാ​ണു മു​ഖ​പ്ര​സം​ഗ​ത്തി​ൽ പ​റ​യു​ന്ന​ത്. സ്വ​ന്തം സ​ങ്കു​ചി​ത താ​ല്പ​ര്യ​ങ്ങ​ൾ മാ​ത്ര​മാ​ണ് ട്രം​പി​ന് മു​ഖ്യ​മെ​ന്നും ടൈം​സ് വി​മ​ര്‍​ശി​ച്ചു. ട്രം​പി​ന്‍റെ ര​ണ്ടാ​മൂ​ഴം തി​ര​സ്ക​രി​ക്കാ​ൻ വോ​ട്ട​ർ​മാ​രോ​ട് ആ​ഹ്വാ​ന​വും ചെ​യ്തു.

Related posts

Leave a Comment