ജീവനുള്ള നൂറിലേറെ പാമ്പുകളെ ട്രൗസറിനുള്ളിലാക്കി കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. ചൈനീസ് പൗരനാണ് പിടിയിലായത്.
ഹോങ്കോങില്‍ നിന്ന് അതിര്‍ത്തി നഗരമായ ഷെഹ്സനിലേക്കുള്ള യാത്രയ്ക്കിടെയാണ് യുവാവിനെ കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്.
ആറ് പോളിത്തീന്‍ ബാഗുകളിലായി നന്നായി പൊതിഞ്ഞൊട്ടിച്ച നിലയിലാണ് ട്രൗസറിന്റെ പോക്കറ്റുകളിലായി പാമ്പുകളെ കണ്ടെത്തിയത്.
പരിശോധനയില്‍ സ്വദേശിയും വിദേശിയുമായ 104 പാമ്പുകളെയാണ് തിരിച്ചറിഞ്ഞത്. ഇതോടെ യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സംഭവത്തിൽ എത്തരത്തിലുള്ള ശിക്ഷയാകും പാമ്പുകളെ കടത്താന്‍ ശ്രമിച്ചയാള്‍ക്ക് നല്‍കുകയെന്ന് കസ്റ്റംസ് വ്യക്തമാക്കിയില്ല.