പണം സമ്പാദിക്കാനും ജീവിതം മെച്ചപ്പെടുത്താനും കഠിനാധ്വാനം ചെയ്യാൻ തയാറായവരാണ് സമൂഹത്തിൽ അധികവും. എന്നാലും വളഞ്ഞ മാർഗത്തിലൂടെ പണം തട്ടിയെടുക്കാൻ ശ്രമിക്കുന്നവരുമുണ്ട്. അടുത്തിടെ കാറിൻ്റെ പിന്നിൽ ബാഗ് നിറയെ നോട്ടുകളുമായി ഒരു പെൺകുട്ടി ഇരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. അവൾ രഹസ്യമായി റോഡിൽ ഒരു ബണ്ടിൽ സൂക്ഷിക്കുകയും ആളുകളുടെ സത്യസന്ധത പരീക്ഷിക്കാൻ തുടങ്ങുകയും ചെയ്യുന്നു.
ഈ പരീക്ഷണത്തിന് ശേഷം പെൺകുട്ടി സങ്കടപ്പെടുന്നതാണ് വീഡിയോയിൽ ഉള്ളത്. എന്നാൽ പിന്നീട് അവളെ ചിരിപ്പിക്കുന്ന ചിലതും സംഭവിക്കുന്നുണ്ട്. ദക്ഷിണ കൊറിയയിൽ നിന്നുള്ള ലില്ലി (@kkubi99) ആണ് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. വ്യത്യസ്ത ശൈലിയിലുള്ള വീഡിയോകളാണ് ഇവർ പങ്കിടുന്നത്.
കാറിന്റെ പിന്നിൽ ഇരിക്കുന്ന ലില്ലിയെയാണ് ഈ വീഡിയോയിൽ കാണുന്നത്. പാർക്കിംഗ് സ്ഥലത്തേക്കുള്ള വഴിയിൽ അവൾ ഒരു കെട്ട് പണമിറക്കുന്നു. മറുവശത്ത് നിന്ന് ഒരു ദമ്പതികൾ വരുന്നു. നോട്ട് കെട്ടുകൾ കാണുമ്പോൾ തന്നെ അവർക്ക് സന്തോഷമായി. അവർ പൊതിയും എടുത്ത് നടക്കുന്നു. ഈ സത്യസന്ധത പരീക്ഷയിൽ അവർ പരാജയപ്പെട്ടു. തുടർന്ന് അവൾ പാർക്കിംഗ് സ്ഥലത്തേക്കുള്ള വഴിയിൽ മറ്റൊരു നോട്ടുകെട്ടും വയ്ക്കുന്നുണ്ട്.
മറുവശത്ത് നിന്ന് കീറിയ വസ്ത്രങ്ങൾ ധരിച്ച ഒരു തൂപ്പുകാരി ഓടി വരുന്നു. അപ്രതീക്ഷിതമായി നോട്ടുകെട്ട് കണ്ടപ്പോൾ അവൾക്ക് സന്തോഷമായി. എന്നാൽ കാറിനടുത്ത് ലില്ലി ഇരിക്കുന്നത് അവൾ കാണുകയും ചെയ്തു. ഈ സാഹചര്യത്തിൽ, അവൾ നോട്ടുകെട്ട് തിരികെ ലില്ലിക്ക് നൽകാൻ തുടങ്ങുന്നു. തൂപ്പുകാരിയുടെ സത്യസന്ധതയിൽ സന്തുഷ്ടയായ ലില്ലി തൻ്റെ ബാഗിൽ സൂക്ഷിച്ചിരുന്ന ബാക്കി നോട്ടുകളുടെ ഒരു കെട്ട് അവളൾക്ക് ൽകുന്നു.
14 മണിക്കൂറിനുള്ളിൽ 95 ലക്ഷം പേരാണ് ഈ വീഡിയോ കണ്ടത്. 50000 ലൈക്കുകളും 1000ൽ അധികം കമൻ്റുകളും വീഡിയോയ്ക്ക് ലഭിക്കുകയും ചെയ്തു. എന്നാൽ വീഡിയോ കാണുമ്പോൾ ഇത് ഒരു സാമൂഹിക പരീക്ഷണത്തിന് വേണ്ടി നിർമിച്ചതാണെന്ന് വ്യക്തമാകും.