വോ​ട്ട് ചോ​ദി​ക്കു​ന്ന​തി​നി​ടെ‍ മേ​ൽ​വ​സ്ത്രം മാ​റ്റി വ​നി​താ സ്ഥാ​നാ​ർ​ഥി!

ടോ​ക്കി​യോ: ടോ​ക്കി​യോ​യി​ലെ ഗ​വ​ർ​ണ​ർ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ വ​നി​താ സ്ഥാ​നാ​ർ​ഥി മേ​ൽ​വ​സ്ത്ര​മ​ഴി​ച്ച​ത് ജ​പ്പാ​നി​ൽ വ​ൻ വി​വാ​ദ​മാ​യി.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ വീ​ഡി​യോ​യി​ലാ​ണ് എ​ൻ​എ​ച്ച്കെ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​യാ​യ ഐ​റി ഉ​ച്ചി​നോ വ​സ്ത്ര​മ​ഴി​ച്ച​ത്. വീ​ഡി​യോ​യി​ൽ ഒ​രു ബ​ട്ട​ൺ-​അ​പ്പ് ഷ​ർ​ട്ട് ധ​രി​ച്ച് ആ​നി​മേ​ഷ​ൻ ശൈ​ലി​യി​ലു​ള്ള ശ​ബ്ദ​ത്തി​ൽ വോ​ട്ട​ർ​മാ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​തും പി​ന്നാ​ലെ, അ​ണി​ഞ്ഞി​രു​ന്ന ട്യൂ​ബ് ടോ​പ്പ് മാ​റ്റു​ന്ന​തും കാ​ണാം.

ഞാ​ൻ വ​ള​രെ സു​ന്ദ​രി​യാ​ണെ​ന്നും ദ​യ​വാ​യി എ​ന്‍റെ പ്ര​ചാ​ര​ണ വീ​ഡി​യോ കാ​ണ​ണ​മെ​ന്നും സ്ഥാ​നാ​ർ​ഥി അ​ഭ്യ​ർ​ഥി​ച്ചു. എ​ന്താ​യാ​ലും വ​സ്ത്ര​മു​രി​ഞ്ഞി​ട്ടും ഉ​ച്ചി​നോ തോ​റ്റു.

പ​ര​സ്യ​മാ​യി വ​സ്ത്ര​മ​ഴി​ച്ച​തി​നു ക​ടു​ത്ത വി​മ​ർ​ശ​ന​വും ഏ​റ്റു​വാ​ങ്ങി. ടോ​ക്കി​യോ ഗ​വ​ർ​ണ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 71-കാ​രി​യാ​യ യൂ​റി​ക്കോ കൊ​യ്‌​കെ തു​ട​ർ​ച്ച​യാ​യി മൂ​ന്നാം ത​വ​ണ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

Related posts

Leave a Comment