വീ​ണ്ടും മ​ഴ: കാ​ല​വ​ര്‍​ഷം ശ​ക്തി​പ്പെ​ട്ടു; അ​ഞ്ച് ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട്

തി​രു​വ​ന​ന്ത​പു​രം: ഇ​ട​വേ​ള​യ്ക്കു ശേ​ഷം സം​സ്ഥാ​ന​ത്ത് കാ​ല​വ​ര്‍​ഷം വീ​ണ്ടും സ​ജീ​വ​മാ​യി. സം​സ്ഥാ​ന​ത്ത് ഇ​ന്ന​ലെ വ്യാ​പ​ക​മാ​യി മ​ഴ പെ​യ്തു. അ​ടു​ത്ത നാ​ലു ദി​വ​സം​കൂ​ടി വ്യാ​പ​ക മ​ഴ തു​ട​രു​മെ​ന്നും ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ന​ത്ത​തോ അ​ത്യ​ന്തം ക​ന​ത്ത​തോ ആ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു.

വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ല്‍ അ​ഞ്ച് ജി​ല്ല​ക​ളി​ല്‍ വി​വി​ധ ദി​വ​സ​ങ്ങ​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ടും തെ​ക്ക​ന്‍ കേ​ര​ള​ത്തി​ലും മ​ധ്യ​കേ​ര​ള​ത്തി​ലും വി​വി​ധ ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ടും പ്ര​ഖ്യാ​പി​ച്ചു. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ല്‍ ഇ​ന്നു​മു​ത​ല്‍ ചൊ​വ്വാ​ഴ്ച വ​രെ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ല്‍ ചൊ​വ്വാ​ഴ്ച വ​രെ യെ​ല്ലോ അ​ല​ര്‍​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ജി​ല്ല​ക​ളി​ല്‍ 24 മ​ണി​ക്കൂ​റി​ല്‍ 20 സെ​ന്‍റി​മീ​റ്റ​ര്‍ വ​രെ​യു​ള്ള തീ​വ്ര​മ​ഴ​യ്ക്കാ​ണു സാ​ധ്യ​ത. അ​തി​നാ​ല്‍ ഇ​വി​ട​ങ്ങ​ളി​ലെ പ്ര​ള​യ​സാ​ധ്യ​താ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി അ​റി​യി​ച്ചു.

കേ​ര​ള, ക​ര്‍​ണാ​ട​ക തീ​ര​ത്തും ല​ക്ഷ​ദ്വീ​പ് ഭാ​ഗ​ത്തും കാ​റ്റി​ന്‍റെ വേ​ഗം ചി​ല അ​വ​സ​ര​ങ്ങ​ളി​ല്‍ മ​ണി​ക്കൂ​റി​ല്‍ 55 കി​ലോ​മീ​റ്റ​ര്‍ വ​രെ ആ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ല്‍ പോ​ക​രു​തെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം മു​ന്ന​റി​യി​പ്പു ന​ല്‍​കി.

Related posts

Leave a Comment