തിരുവനന്തപുരം: സുസ്ഥിര വികസന സൂചികയിൽ കേരളം ഇന്ത്യയിൽ വീണ്ടും ഒന്നാമത്. ജനക്ഷേമവും സാമൂഹ്യപുരോഗതിയും മുൻനിർത്തി ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾക്കും അതിനു ജനങ്ങൾ നൽകുന്ന പിന്തുണയ്ക്കുമുള്ള അംഗീകാരമാണ് ഈ നേട്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
സുസ്ഥിര വികസന സൂചികയിൽ കേരളം ഇന്ത്യയിൽ വീണ്ടും ഒന്നാമത്. ആരോഗ്യം, വിദ്യാഭ്യാസം, ലിംഗസമത്വം, അസമത്വ നിർമ്മാർജ്ജനം, ഊർജം, വ്യവസായം, പരിസ്ഥിതി, ശുദ്ധജലം തുടങ്ങി 16 വികസന ലക്ഷ്യങ്ങൾ അടിസ്ഥാനമാക്കി നീതി ആയോഗ് തയാറാക്കുന്ന പട്ടികയിൽ തുടർച്ചയായി കേരളം ഒന്നാം സ്ഥാനത്താണ്.
ജനക്ഷേമവും സാമൂഹ്യപുരോഗതിയും മുൻനിർത്തി ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾക്കും അതിനു ജനങ്ങൾ നൽകുന്ന പിന്തുണയ്ക്കുമുള്ള അംഗീകാരമാണ് ഈ നേട്ടമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…
സുസ്ഥിര വികസന സൂചികയിൽ കേരളം ഇന്ത്യയിൽ വീണ്ടും ഒന്നാമത്. ആരോഗ്യം, വിദ്യാഭ്യാസം, ലിംഗസമത്വം, അസമത്വ നിർമ്മാർജ്ജനം, ഊർജം, വ്യവസായം, പരിസ്ഥിതി, ശുദ്ധജലം തുടങ്ങി 16 വികസന ലക്ഷ്യങ്ങൾ അടിസ്ഥാനമാക്കി നീതി ആയോഗ് തയാറാക്കുന്ന പട്ടികയിൽ തുടർച്ചയായി കേരളം ഒന്നാം സ്ഥാനത്താണ്.
2020- 21 ൽ പുറത്തിറക്കിയ സുസ്ഥിര വികസന സൂചികയിൽ 75 പോയിന്റോടെയായിരുന്നു കേരളം ഒന്നാമെത്തിയതെങ്കിൽ പുതിയ വികസന സൂചികയിൽ നാല് പോയിന്റ് കൂടി ഉയർത്തി 79 പോയിന്റോടു കൂടിയാണ് കേരളം ഒന്നാമതെത്തിയത്.
ജനക്ഷേമവും സാമൂഹ്യപുരോഗതിയും മുൻനിർത്തി ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾക്കും അതിനു ജനങ്ങൾ നൽകുന്ന പിന്തുണയ്ക്കുമുള്ള അംഗീകാരമാണ് ഈ നേട്ടം.ട