കടുത്തുരുത്തി: കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഡോക്ടർ വന്ദന ദാസിന്റെ കടുത്തുരുത്തിയിലുള്ള വീട്ടിൽ സന്ദർശനം നടത്തി. രാവിലെ വീട്ടിലെത്തി വന്ദനയുടെ മാതാപിതാക്കളെ കണ്ടു. കേന്ദ്രമന്ത്രിയായ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ സന്ദർശനമാണിത്.
ഏത് ഘട്ടത്തിലും കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ നൽകിവരുന്ന വ്യക്തിയാണ് സുരേഷ് ഗോപി എന്ന് വന്ദന ദാസിന്റെ അച്ഛൻ പറഞ്ഞു. മെയ് 10 നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ച് ഡോ. വന്ദന ദാസ് കൊല്ലപ്പെട്ടത്.
കൊല്ലം അസീസിയ മെഡിക്കൽ കോളേജിലെ വിദ്യാർഥിനി ആയിരുന്ന ഡോ.വന്ദന, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി ജോലി ചെയ്യുന്നതിനിടെയാണ് കൊലപാതകം.
ചികിത്സക്കായി ആശുപത്രിയിൽ പോലീസെത്തിച്ച പ്രതി ഡോക്ടറെ കുത്തിക്കൊല്ലുകയായിരുന്നു. കൊല്ലം നെടുമ്പന യുപി സ്കൂൾ അധ്യാപകനായിരുന്ന പ്രതി സന്ദീപിനെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് അടിസ്ഥാനത്തില്‍ ജോലിയിൽ നിന്നും പിരിച്ചുവിടുകയും ചെയ്തിരുന്നു.