പ്ര​ശ​സ്‍​ത നി​ര്‍​മാതാ​വും സം​വി​ധാ​യ​ക​നു​മാ​യ അ​രോ​മ മ​ണി അ​ന്ത​രി​ച്ചു

പ്ര​മു​ഖ സി​നി​മാ നി​ര്‍​മാ​താ​വും സം​വി​ധാ​യ​ക​നു​മാ​യ അ​രോ​മ മ​ണി (എം. ​മ​ണി) (65) അ​ന്ത​രി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്ത് കു​ന്നു​കു​ഴി​യി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം. അ​രോ​മ മൂ​വി ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍, സു​നി​ത പ്രൊ​ഡ​ക്ഷ​ന്‍​സ് എ​ന്നീ ബാ​ന​റു​ക​ളി​ല്‍ അ​റു​പ​തി​ല​ധി​കം സി​നി​മ​ക​ള്‍ നി​ര്‍​മി​ച്ചു.

1977 ൽ ​മ​ധു​വി​നെ നാ​യ​ക​നാ​ക്കി പു​റ​ത്തി​റ​ങ്ങി​യ ‘ധീ​ര​സ​മീ​രെ യ​മു​നാ​തീ​രെ’ ആ​ണ് അ​രോ​മ മ​ണി​യു​ടെ ആ​ദ്യ നി​ർ​മ്മാ​ണ സം​രം​ഭം. ഫ​ഹ​ദ് ഫാ​സി​ല്‍ നാ​യ​ക​നാ​യ ആ​ര്‍​ട്ടി​സ്റ്റാ​ണ് അ​വ​സാ​ന ചി​ത്രം.

ഏ​ഴു ചി​ത്ര​ങ്ങ​ള്‍ സം​വി​ധാ​നം ചെ​യ്തി​ട്ടു​ണ്ട്. ‘ആ ​ദി​വ​സം’ (1982), ‘കു​യി​ലി​നെ​ത്തേ​ടി’ (1983), ‘എ​ങ്ങ​നെ നീ ​മ​റ​ക്കും’ (1983), ‘മു​ത്തോ​ടു മു​ത്ത്’ (1984), ‘എ​ന്റെ ക​ളി​ത്തോ​ഴ​ന്‍’ (1984), ‘ആ​ന​ക്കൊ​രു​മ്മ’ (1985), ‘പ​ച്ച​വെ​ളി​ച്ചം’ (1985) എ​ന്നി​വ​യാ​ണ് അ​രോ​മ മ​ണി സം​വി​ധാ​നം ചെ​യ്ത മ​റ്റ് സി​നി​മ​ക​ള്‍.

Related posts

Leave a Comment