മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച് 12കാ​ര​നെ റെ​യി​ൽ​വേ ട്രാ​ക്കി​ൽ കെ​ട്ടി​യി​ട്ടു മ​ർ​ദി​ച്ചു; ദൃശ്യങ്ങൾ പുറത്ത്

പ​ട്ന: മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച് 12കാ​ര​നെ സം​ഘം ചേ​ർ​ന്ന് റെ​യി​ൽ​വേ ട്രാ​ക്കി​ൽ കെ​ട്ടി​യി​ട്ടു മ​ർ​ദ്ദി​ച്ചു. ബി​ഹാ​റി​ലെ ബ​ഗു​സാ​രി​യി​ലാ​ണു സം​ഭ​വം. മ​ർ​ദ​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. റെ​യി​ൽ​വേ ട്രാ​ക്കി​ൽ കെ​ട്ടി​യി​ട്ട കു​ട്ടി​യെ ഒ​രാ​ൾ വ​ലി​യ വ​ടി​കൊ​ണ്ട് അ​ടി​ക്കു​ന്ന​തു കാ​ണാം.

കു​ട്ടി ക​ട​യി​ൽ​നി​ന്നു സാ​ധ​ന​ങ്ങ​ൾ മോ​ഷ്ടി​ച്ചെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു മ​ർ​ദ​നം. തു​ട​ർ​ന്ന് ഒ​രു​കൂ​ട്ടം ആ​ളു​ക​ൾ ചേ​ർ​ന്നു കു​ട്ടി​യെ പി​ടി​കൂ​ടി റെ​യി​ൽ​വേ ട്രാ​ക്കി​ൽ എ​ത്തി​ച്ചു കെ​ട്ടി​യി​ട്ടു മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

കു​ട്ടി​യെ പോ​ലീ​സ് എ​ത്തി ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി മോ​ഷ​ണം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും ആ​ളു​ക​ൾ സം​ഘം​ചേ​ർ​ന്നു കു​ട്ടി​യെ കെ​ട്ടി​യി​ട്ടു മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും കു​ട്ടി​യു​ടെ പി​താ​വു പ​റ​ഞ്ഞു. 

Related posts

Leave a Comment