ക​ട​വ​ന്ത്ര​യി​ല്‍ അ​ച്ഛ​നെയും മ​ക​നെയും മ​ര്‍​ദി​ച്ച കേസ്;  സം​ഘ​ത്തി​ലെ ഒ​രാ​ള്‍ക്കൂടി അ​റ​സ്റ്റി​ല്‍

കൊ​ച്ചി: ക​ട​വ​ന്ത്ര​യി​ല്‍ അ​ച്ഛ​നേ​യും മ​ക​നേ​യും മ​ര്‍​ദി​ച്ച അ​യ​ല്‍​വാ​സി​ക​ളു​ടെ സം​ഘ​ത്തി​ലെ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍. ക​ട​വ​ന്ത്ര മ​ട്ട​മ്മ​ല്‍ സ്വ​ദേ​ശി ഹ​രി​കു​മാ​റി(30)​നെ​യാ​ണ് എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളു​ടെ ബ​ന്ധു​ക്ക​ളാ​യ ര​ണ്ടു പേ​രെ പി​ടി​കൂ​ടു​ന്ന​തി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ക​ഴി​ഞ്ഞ 12 നാ​യി​രു​ന്നു സം​ഭ​വം. പ​രാ​തി​ക്കാ​ര​നാ​യ റി​ട്ട. നേ​വി ഉ​ദ്യോ​ഗ​സ്ഥ​ന്‍ അ​ഭി​ഷേ​ക് ഘോ​ഷ് റോ​യി​യു​ടെ ര​ണ്ടു​മ​ക്ക​ള്‍ വ​ള​ര്‍​ത്തു​നാ​യ​യു​മാ​യി ന​ട​ക്കാ​നി​റ​ങ്ങി​യ​പ്പോ​ള്‍ പ്ര​തി​ക​ളി​ലൊ​രാ​ളെ നോ​ക്കി നാ​യ കു​ര​ച്ച​തി​നെ തു​ട​ര്‍​ന്ന് ത​ര്‍​ക്കം ഉ​ണ്ടാ​യി.

മ​ക്ക​ള്‍ വീ​ട്ടി​ല്‍ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് അ​ഭി​ഷേ​ക് ഘോ​ഷ് അ​യ​ല്‍​ക്കാ​രാ​യ ഇ​വ​രോ​ട് ഇ​ക്കാ​ര്യം ചോ​ദി​ക്കാ​നെ​ത്തി​യ​പ്പോ​ള്‍ ഹ​രി​കു​മാ​റും മ​റ്റു ര​ണ്ടു ബ​ന്ധു​ക്ക​ളും ചേ​ര്‍​ന്ന് പ​രാ​തി​ക്കാ​ര​നെ​യും മ​ക​നെ​യും മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment