ക​ന​ത്ത മ​ഴ: പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു; ആ​ലു​വ ശി​വ​ക്ഷേ​ത്ര​വും മ​ണ​പ്പു​റ​വും വെ​ള്ള​ത്തി​ന​ടി​യി​ൽ

ആ​ലു​വ: ക​ന​ത്ത മ‍​ഴ​യെ തു​ട​ർ​ന്ന് പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നതിന് പിന്നാലെ ആ​ലു​വ ശി​വ​ക്ഷേ​ത്ര​വും മ​ണ​പ്പു​റ​വും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി​. മ​ണ​പ്പു​റം ന​ട​പ്പാ​ല​ത്തി​ന്‍റെ പ​ടി​ക്കെ​ട്ടു​ക​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്.

ഇ​ന്ന് അ​ഞ്ച് ജി​ല്ല​ക​ളി​ലാ​ണ് ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചിരിക്കുന്നത്. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​റ​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് ഓ​റ​ഞ്ച് അ​ല​ർ​ട്ട്.

നാ​ളെ കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​റ​ഗോ​ഡ് ജി​ല്ല​ക​ളി​ലും 18ന് ​കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​റ​ഗോ​ഡ് എ​ന്നീ ജി​ല്ല​ക​ളി​ലും കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. 

ഇ​ന്ന് പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശ്ശൂ​ർ, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

നാ​ളെ പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശ്ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും 18ന് ​എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശ്ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും 19ന് ​മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​റ​ഗോ​ഡ് എ​ന്നീ ജി​ല്ല​ക​ളി​ലും മ​ഞ്ഞ അ​ല​ർ​ട്ടാ​ണ്.

 

Related posts

Leave a Comment