ക​ന​ത്ത മ​ഴ; പാ​ല​ക്കാ​ട് വീ​ട് ഇ​ടി​ഞ്ഞു​വീ​ണ് അ​മ്മ​യും മ​ക​നും മ​രി​ച്ചു; ത​ക​ർ​ന്ന വീ​ടി​ന്‍റെ അ​ടി​യി​ൽ​പ്പെ​ട്ട ഇ​രു​വ​രേ​യും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല

പാ​ല​ക്കാ​ട്: ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വീ​ട് ഇ​ടി​ഞ്ഞു​വീ​ണ് അ​മ്മ​യും മ​ക​നും മ​രി​ച്ചു. കോ​ട​ക്കു​ന്ന് വീ​ട്ടി​ല്‍ സു​ലോ​ച​ന(53), മ​ക​ന്‍ ര​ജ്ഞി​ത്ത്(33) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് അ​പ​ക​ടം. ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വീ​ടി​ന്‍റെ പു​റ​കു​വ​ശം ഇ​ടി​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു.

രാ​വി​ലെ വീ​ട് ത​ക​ര്‍​ന്ന് കി​ട​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പെ​ട്ട നാ​ട്ടു​കാ​ര്‍ അ​ടു​ത്ത് ചെ​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് ഇ​രു​വ​രെ​യും ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു.

സ്വ​കാ​ര്യ ബ​സി​ലെ ക​ണ്ട​ക്ട​റാ​ണ് മ​രി​ച്ച ര​ഞ്ജി​ത്ത്. ഇ​വ​ർ താ​മ​സി​ച്ച വീ​ട് അ​തീ​വ ശോ​ച​നീ​യാ​വ​സ്ഥ​യി​ലാ​യി​രു​ന്നെ​ന്നാ​ണ് വി​വ​രം.

Related posts

Leave a Comment