പാ​​രീ​​സി​​ൽ സു​​ര​​ക്ഷ ശ​​ക്ത​​മാ​​ക്കി

2024 ഒ​​ളിം​​പി​​ക്സി​​നു തി​​ര​​ശീ​​ല ഉ​​യ​​രാ​​ൻ ഇ​​നി വെ​​റും 10 ദി​​ന​​ങ്ങ​​ൾ മാ​​ത്രം ബാ​​ക്കി​​നി​​ൽ​​ക്കേ ഫ്രാ​​ൻ​​സി​​ലെ സു​​ര​​ക്ഷ ശ​​ക്ത​​മാ​​ക്കി ഫ്ര​​ഞ്ച് ഭ​​ര​​ണ​​കൂ​​ടം. പാ​​രീ​​സി​​ലെ തെ​​രു​​വു​​ക​​ളി​​ലും പ്ര​​ധാ​​ന കേ​​ന്ദ്ര​​ങ്ങ​​ളി​​ലും ഒ​​ളി​​ന്പി​​ക്സ് മ​​ത്സ​​ര​​വേ​​ദി​​ക​​ൾ​​ക്കു സ​​മീ​​പ​​വും അ​​തി​​ശ​​ക്ത​​മാ​​യ പോ​​ലീ​​സ് വി​​ന്യാ​​സ​​മാ​​ണ് ഇ​​പ്പോ​​ൾ ന​​ട​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.

31 യൂ​​റോ​​പ്യ​​ൻ രാ​​ജ്യ​​ങ്ങ​​ൾ ഉ​​ൾ​​പ്പെ​​ടെ ആ​​കെ 43 രാ​​ജ്യ​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള ഏ​​ക​​ദേ​​ശം 1,800 പോ​​ലീ​​സ് ഓ​​ഫീ​​സ​​ർ​​മാ​​ർ പാ​​രീ​​സ് ഒ​​ളി​​ന്പി​​ക്സി​​നാ​​യി എ​​ത്തു​​ന്നു​​ണ്ടെ​​ന്ന​​തും ശ്ര​​ദ്ധേ​​യം. ഫ്ര​​ഞ്ച് സു​​ര​​ക്ഷാ സേ​​ന​​യു​​മാ​​യി ചേ​​ർ​​ന്ന് ഇ​​വ​​ർ പ്ര​​വ​​ർ​​ത്തി​​ക്കും.

ഏ​​ക​​ദേ​​ശം 30,000 മു​​ത​​ൽ 45,000 പോ​​ലീ​​സി​​നെ ഇ​​ൽ ഡി ​​ഫ്രാ​​ൻ​​സ് റീ​​ജനി​​ൽ (പാ​​രീ​​സ് ഉ​​ൾ​​പ്പെ​​ടു​​ന്ന ഫ്രാ​​ൻ​​സി​​ന്‍റെ ത​​ല​​സ്ഥാ​​ന മേ​​ഖ​​ല) വി​​ന്യ​​സി​​ച്ചി​​ട്ടു​​ണ്ട്.

പാ​​രീ​​സി​​ൽ മു​​ൻ​​പ് ന​​ട​​ന്ന തീ​​വ്ര​​വാ​​ദി ആ​​ക്ര​​മ​​ണ​​ങ്ങ​​ളുടെയും വി​​വി​​ധ കോ​​ണു​​ക​​ളി​​ൽ നി​​ല​​വി​​ൽ ന​​ട​​ക്കു​​ന്ന യു​​ദ്ധ​​ങ്ങ​​ളു​​ടെ​​യും പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണ് 2024 ഒ​​ളി​​ന്പി​​ക്സി​​നു​​ള്ള സു​​ര​​ക്ഷ ശ​​ക്ത​​മാ​​ക്കി​​യ​​ത്.

പാ​​രീ​​സി​​ൽ​​നി​​ന്ന് ആ​​ൽ​​വി​​ൻ ടോം ​​ക​​ല്ലു​​പു​​ര

Related posts

Leave a Comment