ജ​മ്മു കാ​ഷ്മീ​രി​ൽ ഭീ​ക​ര​രു​മാ​യി ഏ​റ്റു​മു​ട്ട​ൽ; നാ​ല് ജ​വാ​ന്മാ​ര്‍​ക്ക് വീ​ര​മൃ​ത്യു

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ ദോ​ഡ ജി​ല്ല​യി​ല്‍ സു​ര​ക്ഷാ​സേ​ന​യും ഭീ​ക​ര​രും ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ നാ​ലു ജ​വാ​ന്മാ​ര്‍​ക്കു വീ​ര​മൃ​ത്യു.

ദോ​ഡ ടൗ​ണി​ല്‍​നി​ന്ന് 55 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള വ​ന​മേ​ഖ​ല​യി​ല്‍ ഭീ​ക​ര​ര്‍​ക്കു​വേ​ണ്ടി തെ​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടാ​ണു സം​ഭ​വം.

വ​ന​മേ​ഖ​ല​യി​ലേ​ക്കു ര​ക്ഷ​പ്പെ​ട്ട ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന പി​ന്തു​ട​ര്‍​ന്നു. ഇ​തി​നു പി​ന്നാ​ലെ വീ​ണ്ടും ഏ​റ്റു​മു​ട്ട​ലു​ണ്ടാ​വു​ക​യാ​യി​രു​ന്നു. പ്ര​ദേ​ശ​ത്ത് ഇ​പ്പോ​ഴും ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണ്. സ്ഥ​ല​ത്തു കൂ​ടു​ത​ല്‍ സൈ​ന്യ​ത്തെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment