ചെന്നൈ: തമിഴ്നാട്ടില്‍ നാം തമിഴർ കക്ഷി നേതാവിനെ അക്രമിസംഘം വെട്ടിക്കൊന്നു. പാർട്ടിയുടെ മധുര നോർത്ത് സെക്രട്ടറി ബാലസുബ്രഹ്മണ്യനാണു കൊല്ലപ്പെട്ടത്.
പ്രഭാതനടത്തതിനിടെ ബാലസുബ്രഹ്മണ്യനെ അക്രമി സംഘം വെട്ടിക്കൊല്ലുകയായിരുന്നു. മധുര തല്ലക്കുളം പോലീസ് സ്റ്റേഷനു സമീപത്തുവച്ചാണു സംഭവം.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതി കൂടിയാണ് ബാലസുബ്രഹ്മണ്യൻ. കൊലപാതകത്തിനു പിന്നില്‍ വ്യക്തിവൈരാഗ്യമാണോയെന്നു പോലീസ് സംശയിക്കുന്നുണ്ട്.
നേരത്തെ തമിഴ്നാട് ബിഎസ്പി അധ്യക്ഷൻ കെ. ആംസ്ട്രോംഗും വധിക്കപ്പെട്ടിരുന്നു. ചെന്നൈയിലെ വീടിനു സമീപത്തുവച്ച് ആറംഗസംഘം വെട്ടിക്കൊല്ലുകയായിരുന്നു. കേസിലെ പ്രതി കഴിഞ്ഞ ദിവസം പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.