കോഴിക്കോട്: മൊബൈല്‍ഷോപ്പ് ഉടമയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ടുപേര്‍ കസ്റ്റഡിയിലെന്നു സൂചന. ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മൂഴിക്കൽ സ്വദേശി ഹർഷാദിനെ തട്ടിക്കൊണ്ടുപോയത്.
തട്ടിക്കൊണ്ടുപോയ സംഘം വൈത്തിരിയിൽ ഒരു ബൈക്ക് കടയ്ക്കു സമീപം ഇന്നലെ യുവാവിനെ ഇറക്കിവിടുകയായിരുന്നു. തട്ടിക്കൊണ്ടുപോയവർ തന്നെയാണ് വൈത്തിരിയിൽ ഇറക്കിവിട്ടെന്ന് ഫോണിലൂടെ അറിയിച്ചത്.
പിടിയിലായ രണ്ടുപേര്‍ക്കും ഹര്‍ഷാദുമായി അടുത്ത ബന്ധമുള്ളതായാണു വിവരം. ബിസിനസുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിലേക്കു കലാശിച്ചത്. ഹർഷാദിന്റെ കാർ തട്ടിക്കൊണ്ടുപോയതിന്റെ തൊട്ടടുത്ത ദിവസം കണ്ടെത്തിയിരുന്നു. കാറിന്റെ മുൻഗ്ലാസ് തകർത്ത നിലയിലായിരുന്നു.
തട്ടിക്കൊണ്ടുപോയ സംഘം 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പോലീസ് അന്വേഷണം ശക്തമാക്കിയതോടെയാണ് ഹർഷാദിനെ വഴിയില്‍ ഉപേക്ഷിച്ചതെന്നാണു വിവരം.
ആരുടെയോ ഫോൺകോളിനെത്തുടർന്നാണ് ഹർഷദ് വീട്ടിൽ നിന്നു പുറത്തേക്കു പോയതെന്നു ഭാര്യ പറയുന്നു. സാന്പത്തിക ഇടപാടുകളൊന്നും ഉള്ളതായി അറിയില്ലെന്നും കുടുംബം പറഞ്ഞു.