അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ റി​ക്കാ​ര്‍​ഡ് ഭേ​ദി​ച്ച് സ്വ​ര്‍​ണ​വി​ല;കേ​ര​ള​ത്തി​ല്‍ പ​വ​ന് 55,000 രൂ​പ

സീ​മ മോ​ഹ​ന്‍​ലാ​ല്‍
കൊ​ച്ചി: അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ റി​ക്കാ​ര്‍​ഡ് ഭേ​ദി​ച്ച് സ്വ​ര്‍​ണ​വി​ല. അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണ വി​ല ഔ​ണ്‍​സി​ന് 2,450 ഡോ​ള​ര്‍ റി​ക്കാ​ര്‍​ഡ് ത​ക​ര്‍​ത്ത് 2,482 ഡോ​ള​റി​ലേ​ക്ക് കു​തി​ച്ചെ​ങ്കി​ലും നേ​രി​യ കു​റ​വോ​ടെ 2,472 ഡോ​ള​റി​ല്‍ തു​ട​രു​ക​യാ​ണ്. അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണ​വി​ല 1.6 ശ​ത​മാ​നം കൂ​ടി​യ​പ്പോ​ള്‍ ഇ​ന്ത്യ​ന്‍ വി​പ​ണി​യി​ല്‍ ഒ​രു ശ​ത​മാ​ന​ത്തി​ന് അ​ടു​ത്ത് മാ​ത്ര​മാ​ണ് വ​ര്‍​ധ​ന ഉ​ണ്ടാ​യ​ത്.

ബ​ജ​റ്റ് പ്ര​തീ​ക്ഷ​യാ​ണ് കാ​ര​ണം. അ​തേ​സ​മ​യം കേ​ര​ള വി​പ​ണി​യി​ല്‍ സ്വ​ര്‍​ണ​വി​ല പ​വ​ന് 55,000 രൂ​പ​യി​ലെ​ത്തി. ഗ്രാ​മി​ന് 90 രൂ​പ​യും പ​വ​ന് 720 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 6,875 രൂ​പ​യും പ​വ​ന് 55,000 രൂ​പ​യു​മാ​യി. സം​സ്ഥാ​ന​ത്തെ റി​ക്കാ​ര്‍​ഡ് വി​ല വ​ര്‍​ധ​ന ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ 20 ന് ​രേ​ഖ​പ്പെ​ടു​ത്തി​യ ഗ്രാ​മി​ന് 6,890 രൂ​പ​യും പ​വ​ന് 55,120 രൂ​പ​യു​മാ​ണ്.

യു​എ​സി​ല്‍ പ​ണ​പ്പെ​രു​പ്പം കു​റ​യു​ക​യും, പ​ണ​പ്പെ​രു​പ്പം ത​ങ്ങ​ളു​ടെ ല​ക്ഷ്യ​മാ​യ ര​ണ്ടു ശ​ത​മാ​ന​ത്തി​ലേ​ക്ക് കു​റ​യാ​ന്‍ കാ​ത്തി​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന ഫെ​ഡ​റ​ൽ റി​സ​ർ​വ് ചെ​യ​ർ​മാ​ൻ ജെ​റോം പ​വ​ലി​ന്‍റെ അ​ഭി​പ്രാ​യ​വും ഫെ​ഡ് നി​ര​ക്ക് സെ​പ്റ്റം​ബ​റി​ല്‍ കു​റ​യ്ക്കു​മെ​ന്നാ​ണ് വി​പ​ണി ക​രു​തു​ന്ന​ത്. നി​ര​ക്ക് 50 ബി​പി​എ​സി​ലേ​ക്കാ​യി​രി​ക്കാം കു​റ​യ്ക്കു​ക.

ഡൊ​ണാ​ള്‍​ഡ് ട്രം​പ് അ​ധി​കാ​ര​ത്തി​ല്‍ വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യും ഭൗ​മ​രാ​ഷ്ട്രീ​യ അ​പ​ക​ട​സാ​ധ്യ​ത​ക​ളും സു​ര​ക്ഷി​ത നി​ക്ഷേ​പം എ​ന്ന നി​ല​യി​ല്‍ മ​ഞ്ഞ​ലോ​ഹ​ത്തി​ലേ​ക്കു​ള്ള ആ​ക​ര്‍​ഷ​ണം കൂ​ട്ടു​ന്നു​വെ​ന്ന് ഓ​ള്‍ കേ​ര​ള ഗോ​ള്‍​ഡ് ആ​ന്‍​ഡ് സി​ല്‍​വ​ര്‍ മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ എ​സ്. അ​ബ്ദു​ല്‍ നാ​സ​ര്‍ പ​റ​ഞ്ഞു.

Related posts

Leave a Comment