ബാൻഡേജുമായി ട്രംപ്; അണികൾക്ക് ആവേശം

വി​​​സ്കോ​​​ൺ​​​സി​​​ൻ:  യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ പാ​​​ർ​​​ട്ടി​​​യു​​​ടെ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​നെ ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

മി​​​ൽ​​​വാ​​​ക്കി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ നാ​​​ഷ​​​ണ​​​ൽ ക​​​ൺ​​​വെ​​​ൻ​​​ഷ​​​നി​​​ലാ​​​യി​​​രു​​​ന്നു പ്ര​​​ഖ്യാ​​​പ​​​നം. ഒ​​​ഹാ​​​യോ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള യു​​​എ​​​സ് സെ​​​ന​​​റ്റ​​​റാ​​​യ ജെ.​​​ഡി. വാ​​​ൻ​​​സ് ആ​​​ണ് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​നാ​​​ർ​​​ഥി.

ശ​​​നി​​യാ​​​ഴ്ച വ​​​ധ​​​ശ്ര​​​മ​​​ത്തെ അ​​​തി​​​ജീ​​​വി​​​ച്ച ട്രം​​​പ് തി​​​ങ്ക​​​ളാ​​​ഴ്ച വൈ​​​കു​​ന്നേ​​രം ക​​​ൺ​​​വെ​​​ൻ​​​ഷ​​​ൻ വേ​​​ദി​​​യി​​​ൽ എ​​​ത്തി​​​യ​​​പ്പോ​​​ൾ അ​​​ത്യാ​​​വേ​​​ശ​​​ക​​​ര​​​മാ​​​യ സ്വീ​​​ക​​​ര​​​ണ​​​മാ​​​ണു ല​​​ഭി​​​ച്ച​​​ത്. വെ​​​ടി​​​യേ​​​റ്റ വ​​​ല​​​ത്തേ ചെ​​​വി​​​യി​​​ൽ ബാ​​​ൻ​​​ഡേ​​​ജു​​​മാ​​​യി വ​​​ന്ന ട്രം​​​പി​​​നെ ക​​​ണ്ട​​​പ്പോ​​​ൾ അ​​​നു​​​യാ​​​യി​​​ക​​​ളി​​​ൽ പ​​​ല​​​രും ക​​​ണ്ണീ​​​രൊ​​​ഴു​​​ക്കി.

ക​​​ൺ​​​വെ​​​ൻ​​​ഷ​​​ന്‍റെ ആ​​​ദ്യ​​​ദി​​​ന പ​​​രി​​​പാ​​​ടി​​​യി​​​ൽ ട്രം​​​പി​​​ന്‍റെ പേ​​​ര് ഇ​​​ല്ലാ​​​യി​​​രു​​​ന്നു​​​വെ​​​ങ്കി​​​ലും അ​​​ദ്ദേ​​​ഹം എ​​​ത്തു​​​മെ​​​ന്നു പ്ര​​​തീ​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ടി​​​രു​​​ന്നു. ട്രം​​​പ് വേ​​​ദി​​​യി​​​ൽ പ്ര​​​സം​​​ഗി​​​ച്ചി​​​ല്ലെ​​​ങ്കി​​​ലും ഇ​​​ട​​​യ്ക്കി​​​ടെ അ​​​നു​​​യാ​​​യി​​​ക​​​ൾ​​​ക്കി​​ട​​യി​​ലേ​​ക്കു ചെ​​​ന്ന് ന​​​ന്ദി അ​​​റി​​​യി​​​ച്ചു​​​കൊ​​​ണ്ടി​​​രു​​​ന്നു.

ന​​​വം​​​ബ​​​ർ അ​​​ഞ്ചി​​​നു ന​​​ട​​​ക്കു​​​ന്ന പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഇ​​​പ്പോ​​​ഴ​​​ത്തെ പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​നാ​​​ണ് ട്രം​​​പി​​​ന്‍റ എ​​​തി​​​രാ​​​ളി. ബൈ​​​ഡ​​​നു​​​മാ​​​യു​​​ള്ള പ്ര​​​സി​​​ഡ​​​ൻ​​​ഷ്യ​​​ൽ സം​​​വാ​​​ദ​​​ത്തി​​​ൽ മി​​​ക​​​ച്ചു​​​നി​​​ന്ന​​​തും നി​​​യ​​​മ​​​പോ​​​രാ​​​ട്ട​​​ങ്ങ​​​ളി​​​ലെ ജ​​​യ​​​വു​​​മെ​​​ല്ലാം ട്രം​​​പി​​​നു വി​​​ജ​​​യ​​​പ്ര​​​തീ​​​ക്ഷ​​​ക​​​ൾ ന​​​ല്കു​​​ന്നു.

പ്ര​​​സി​​​ഡ​​​ന്‍റാ​​​യി​​​രി​​​ക്കേ ഔ​​​ദോ​​​ഗി​​​ക ര​​​ഹ​​​സ്യ​​രേ​​​ഖ​​​ക​​​ൾ ഫ്ലോ​​​റി​​​ഡ​​​യി​​​ലെ വ​​​സ​​​തി​​​യി​​​ൽ സൂ​​​ക്ഷി​​​ച്ച​​​തി​​​ന് ട്രം​​​പി​​​നെ​​​തി​​​രേ ചു​​​മ​​​ത്തി​​​യ ക്രി​​​മി​​​ന​​​ൽ കേ​​​സ് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം കോ​​​ട​​​തി ത​​​ള്ളി​​​യി​​​രു​​​ന്നു.

ട്രം​​​പി​​​ന്‍റെ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​നാ​​​ർ​​​ഥി ജെ.​​​ഡി. വാ​​​ൻ​​​സ് (39) ഗ​​​ർ​​​ഭ​​​ച്ഛി​​​ദ്രം നി​​​രോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്ന​​​ത​​​ട​​​ക്ക​​​മു​​​ള്ള നി​​​ല​​​പാ​​​ടു​​​ക​​​ൾ പു​​​ല​​​ർ​​​ത്തു​​​ന്ന​​​യാ​​​ളാ​​​ണ്. ഭാ​​​ര്യ ഉ​​​ഷ വാ​​​ൻ​​​സ്(38) ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​യാ​​​ണ്. യേ​​​ൽ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​യി​​​രി​​​ക്കേ​​​യാ​​​ണ് ഇ​​​രു​​​വ​​​രും അ​​​ടു​​​പ്പത്തി​​​ലാ​​​യ​​​ത്.

Related posts

Leave a Comment