വ​യോ​ധി​ക​ന് വി​മാ​ന​ത്താ​വ​ള​ത്തി​ൽ​വ​ച്ച് ഹൃ​ദ​യാ​ഘാ​തം: മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ സി​പി​ആ​ർ നൽകി ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ എ​ത്തി​ച്ച് ഡോ​ക്ട​ർ

ഡോ​ക്ട​ർ​മാ​ർ ജീ​വ​ൻ ര​ക്ഷി​ക്കു​ന്ന​വ​രാ​ണ്. അ​ടു​ത്തി​ടെ ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ടെ​ർ​മി​ന​ൽ 2-ൽ ​ഒ​രു വ​യോ​ധി​ക​ന് ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ചു. സം​ഭ​വ​സ്ഥ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്ന ഒ​രു ഡോ​ക്ട​റു​ടെ കൃത്യമായ ഇടപെടലാണ് അ​യാ​ളു​ടെ ജീ​വ​ൻ തി​രി​കെ കി​ട്ടാ​ൻ കാ​ര​ണ​മാ​യ​ത്.

സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ക​യാ​ണ്. ഡോ​ക്‌​ട​റു​ടെ കാ​ർ​ഡി​യോ​പ​ൾ​മ​ണ​റി റീ​സ​സി​റ്റേ​ഷ​ൻ (സി​പി​ആ​ർ) ശ്ര​മ​ങ്ങ​ൾ 60 വ​യ​സു​കാ​ര​നെ പു​ന​രു​ജ്ജീ​വി​പ്പി​ച്ചു.

ഋ​ഷി ബാ​ഗ്രി എ​ക്‌​സി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ൽ ഇ​ങ്ങ​നെ പ​റ​യു​ന്നു. ‘ഇ​ന്ന് ടി2 ​ഡ​ൽ​ഹി എ​യ​ർ​പോ​ർ​ട്ടി​ൽ, ഫു​ഡ് കോ​ർ​ട്ട് ഏ​രി​യ​യി​ൽ വെ​ച്ച് ഒ​രു വ​യോ​ധി​ക​ന് ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​യി. ഈ ​ലേ​ഡി ഡോ​ക്ട​ർ 5 മി​നി​റ്റി​നു​ള്ളി​ൽ അ​യാ​ളെ പു​ന​രു​ജ്ജീ​വി​പ്പി​ച്ചു. ഇ​ന്ത്യ​ൻ ഡോ​ക്ട​ർ​മാ​രെ ഓ​ർ​ത്ത് അ​ഭി​മാ​നി​ക്കു​ന്നു. ദ​യ​വാ​യി ഇ​ത് ഷെ​യ​ർ ചെ​യ്യു​ക, അ​തി​ലൂ​ടെ അ​വ​ൾ​ക്ക് അം​ഗീ​കാ​രം ല​ഭി​ക്കും’.

വീ​ഡി​യോ അ​തി​വേ​ഗം വൈ​റ​ലാ​യി. ‘ഡോ​ക്ട​റെ സ​ല്യൂ​ട്ട്! ഓ​രോ ഇ​ന്ത്യ​ക്കാ​ര​നും സി​പി​ആ​ർ എ​ങ്ങ​നെ ചെ​യ്യ​ണ​മെ​ന്ന് പ​ഠി​ക്ക​ണം. ജ​ർ​മ്മ​നി​യി​ൽ ഇ​ത് പ്ര​ഥ​മ​ശു​ശ്രൂ​ഷ കോ​ഴ്സി​ൻ്റെ ഭാ​ഗ​മാ​ണ്, ഇ​ത് ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് നേ​ടു​ന്ന​തി​നു​ള്ള നി​ർ​ബ​ന്ധി​ത ന​ട​പ​ടി​യാ​ണ്. 

ഞ​ങ്ങ​ളു​ടെ ഡോ​ക്ട​ർ​മാ​രു​ടെ അ​ർ​പ്പ​ണ​ബോ​ധ​ത്തി​നും ജീ​വ​ൻ ര​ക്ഷി​ക്കാ​നു​ള്ള ക​ഴി​വി​നും അ​ഭി​മാ​നി​ക്കു​ന്നു! ആ​ളു​ക​ൾ അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ സ​ഹാ​യി​ക്കാ​ൻ മു​ന്നോ​ട്ടു​വ​രു​ന്ന​ത് വ​ള​രെ സ​ന്തോ​ഷ​ക​ര​മാ​ണ്.​ന​ന്ദി ഡോ​ക്ട​ർ. എ​ന്നി​ങ്ങ​നെ​യു​ള്ള ക​മ​ന്‍റു​ക​ളാ​ണ് വീ​ഡി​യോ​യ്ക്ക് ല​ഭി​ച്ച​ത്.

Related posts

Leave a Comment