ദുബായ്: ദുബായ് ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മകൾ ഷെയ്ഖ മഹ്റ ബിൻത് സോഷ്യൽ മീഡിയയിലൂടെ വിവാഹമോചനം പ്രഖ്യാപിച്ചു.
ഭർത്താവ് ഷെയ്ഖ് മന ബിൻ മുഹമ്മദ് ബിൻ റാഷിദ് ബിൻ മന അൽ മക്തൂമിൽനിന്നു വിവാഹമോചനം നേടിയെന്നായിരുന്നു പ്രഖ്യാപനം. രണ്ടു മാസം മുൻപ് ഷെയ്ഖ മഹ്റ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നു.
“പ്രിയ ഭർത്താവേ, നിങ്ങൾ മറ്റ് ആളുകളുമായി തിരക്കിലായിരിക്കണം. അതിനിടയിൽ, ഞാൻ ഞങ്ങളുടെ വിവാഹമോചനം പ്രഖ്യാപിക്കുന്നു. ഞാൻ നിന്നെ വിവാഹമോചനം ചെയ്യുന്നു, ഞാൻ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു, ഞാൻ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു. ശ്രദ്ധപുലർത്തുക. എന്ന് നിങ്ങളുടെ മുൻ ഭാര്യ – എന്നാണു പ്രധാനമന്ത്രിയുടെ മകളുടെ പോസ്റ്റിലുള്ളത്.
കഴിഞ്ഞ വർഷം മേയ് 27 നായിരുന്നു ഇവരുടെ വിവാഹം. വിവാഹം കഴിഞ്ഞ് അഞ്ച് മാസത്തിനുശേഷം താൻ ഗർഭിണിയായ വിവരം ഷെയ്ഖ മഹ്റ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. വിവാഹമോചനം പ്രഖ്യാപിച്ചശേഷം മകൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മകൾക്ക് ഹിന്ദ് എന്ന് പേരിട്ടിരിക്കുന്നുവെന്ന് അവർ പറഞ്ഞു.