കോട്ടയം: കോട്ടയത്തും പരിസരപ്രദേശങ്ങളിലും ശക്തമായ മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടയിലാണ്. കുമരകം, തിരുവാര്‍പ്പ്, ഇല്ലിക്കല്‍, ആമ്പക്കുഴി, അയ്മനം പ്രദേശങ്ങളില്‍ നിരവധി വീടുകളില്‍ വെള്ളം കയറി.
വിജയപുരം പഞ്ചായത്തിലെ ആനത്താനത്തു വീട്ടിലേക്കും പ്രാര്ഥനാലയത്തിലേക്കും ശക്തമായ മണ്ണിടിച്ചിലുണ്ടായി. മൂലേടം കുറ്റിക്കാട് ആശാന് റോഡില്‍ വലിയ കല്‍ക്കെട്ട് ഇടിഞ്ഞ് നിരവധി വീടുകള്‍ അപകട ഭീഷണിയിലാണ്.
മൂലേടം കുറ്റിക്കാട് ആശാന് റോഡില്‍ നാട്ടകം ഗസ്റ്റ് ഹൗസിന്റെ പടിഞ്ഞാറു ഭാഗത്തുള്ള കല്‍ക്കെട്ട് ഇടിഞ്ഞു. നിരവധി വീടുകള്‍ അപകടഭീഷണിയിലാണ്.
കല്ക്കെട്ടിനോടുചേര്ന്നുള്ള തുണ്ടിയില്‍ കരോട്ട് വീട്ടില്‍ ജാനകിയും കുടുംബവും ഭീതിയിലാണു കഴിയുന്നത്. ഏതു നിമിഷവും കല്‍ക്കെട്ടും മരങ്ങളും വീട്ടിലേക്കു വീഴാവുന്ന നിലയിലാണ്.
സ്ഥല ഉടമയോടു പല തവണ പ്രദേശവാസികള്‍ കല്‍ക്കെട്ട് കെട്ടണമെന്നും മരങ്ങള്‍ വെട്ടിമാറ്റണമെന്നും ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നു നാട്ടുകാര്‍ ആരോപിച്ചു.