ബി​നാ​മി ഷോ​പ്പു​ക​ൾ പ​ര​മ്പ​രാ​ഗ​ത ബാ​ർ​ബ​ർ ബ്യൂ​ട്ടീ​ഷ​ൻ തൊ​ഴി​ൽ മേ​ഖ​ല​യെ ത​ക​ർ​ക്കു​ന്നു; സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ


കോ​ട്ട​യം: സം​സ്ഥാ​ന​ത്തു​ട​നീ​ളം ബാ​ർ​ബ​ർ ബ്യൂ​ട്ടീ​ഷ​ൻ മേ​ഖ​ല​യി​ൽ പാ​ര​മ്പ​ര്യ തൊ​ഴി​ലി​ൽ ഉ​പ​ജീ​വ​ന​മാ​ർ​ഗ​മാ​യി തേ​ടി​യ​വ​ർ ഏ​താ​ണ്ട് മു​പ്പ​തി​നാ​യി​ര​ത്തോ​ള​മു​ണ്ടെ​ന്നി​രി​ക്കെ ഈ ​തൊ​ഴി​ലു​മാ​യി യാ​തൊ​രു ബ​ന്ധ​മോ പ്രാ​വീ​ണ്യ​മോ ഇ​ല്ലാ​ത്ത​വ​ർ ഇതര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച് ബി​നാ​മി​ഷോ​പ്പു​ക​ൾ തു​റ​ക്കു​ന്ന​തി​നെ​തി​രേ കേ​ര​ളാ സ്റ്റേ​റ്റ് ബാ​ർ​ബ​ർ ബ്യൂ​ട്ടീ​ഷ്യ​ൻ​സ് അ​സോ​സി​യേ​ഷ​ൻ.

കെ​ട്ടി​ട​വാ​ട​ക​യും വൈ​ദ്യു​തി ചാ​ർ​ജും മ​റ്റ് ചെ​ല​വു​ക​ളും മ​റി​ക​ട​ക്കാ​ൻ ക​ഴി​യാ​ത്ത വേ​ത​ന നി​ര​ക്കി​ലാ​ണ് ഒ​ന്നും ര​ണ്ടു പേ​രും മാ​ത്രം പ​ണി​യെ​ടു​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ നി​ല​നി​ന്നു പോ​കു​ന്ന​ത്. ഇ​തി​നും ക​ട​ക്ക​ൽ ക​ത്തി​വെ​യ്ക്കു​ന്ന ത​ര​ത്തി​ലാ​ണ് വ്യാ​വ​സാ​യി​കാ​ടി​സ്ഥാ​ന​ത്തി​ൽ തു​ട​ങ്ങു​ന്ന ഷോ​പ്പു​ക​ളി​ലെ വി​വി​ധ വ​ർ​ക്കു​ക​ളു​ടെ വേ​ത​ന ഓ​ഫ​ർ നി​ര​ക്ക്.

യാ​തൊ​രു മാ​ന​ദ​ണ്ഡ​ങ്ങ​ളു​മി​ല്ലാ​തെ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ള​ട​ക്കം വ്യാ​വ​സാ​യി​ക​മാ​യി ഇ​ത്ത​രം ബി​നാ​മി​ഷോ​പ്പു​ക​ൾ തു​റ​ക്കു​ക​യാ​ണ്. ത​ല​മു​റ​ക​ളാ​യി ഈ ​തൊ​ഴി​ൽ ചെ​യ്തു ജീ​വി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളെ കൊ​ടി​യ ദാ​രി​ദ്ര്യ​ത്തി​ലേ​ക്കു ത​ള്ളി​വി​ടു​ന്ന ഈ ​പ്ര​വ​ണ​ത​യെ സ​ർ​ക്കാ​ർ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ലൂ​ടെ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ വ​ഴി നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന് കേ​ര​ളാ​സ്റ്റേ​റ്റ് ബാ​ർ​ബ​ർ ബ്യു​ട്ടീ​ഷ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

മു​ടി മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​തി​ന്നാ​ലു ജി​ല്ല​യി​ലും സ​ർ​ക്കാ​ർ ശു​ചി​ത്വ മി​ഷ​ൻ അം​ഗീ​കാ​ര​മു​ള്ള സ്വ​കാ​ര്യ ക​മ്പ​നി​ക​ൾ മു​ഖാ​ന്തി​ര​മാ​ണ് മാ​ലി​ന്യ നി​ർ​മാ​ർ​ജ​നം കെ​എ​സ്ബി​എ അം​ഗ​ത്വ​മു​ള്ള എ​ല്ലാ പ്ര​സ്ഥാ​ന​ങ്ങ​ളും സം​സ്ഥാ​ന​ത്തു ന​ട​ക്കു​ന്ന​ത്. എ​ന്നാ​ൽ ബി​നാ​മി ഷോ​പ്പു​ക​ളി​ലെ മാ​ലി​ന്യം ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലും ശു​ദ്ധ​ജ​ല സ്രോ​ത​സു​ക​ളി​ലും നി​ക്ഷേ​പി​ക്കു​ന്ന​തു​മൂ​ലം ഈ ​മേ​ഖ​ല​യി​ലെ മ​റ്റ് തൊ​ഴി​ലാ​ളി​ക​ളെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കു​ന്ന സാ​ഹ​ച​ര്യ​വു​മു​ണ്ട്.
ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ വ്യാ​വ​സാ​യി​ക​മാ​യി വ​രു​ന്ന ഇ​ത്ത​രം പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്ക് ക​ടി​ഞ്ഞാ​ണി​ട്ടു​കൊ​ണ്ട് പാ​ര​മ്പ​ര്യ തൊ​ഴി​ലി​നെ​യും ഉ​പ​ജീ​വ​ന മാ​ർ​ഗ്ഗ​ത്തെ​യും സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന പ്ര​സി​ന്‍റ് ഇ.​എ​സ്. ഷാ​ജി, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ര​വീ​ന്ദ്ര​ദാ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​ഉ​മ്മ​ർ, ട്ര​ഷ​റ​ർ സ​ക്കീ​ർ ഹു​സൈ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Related posts

Leave a Comment