വി​വാ​ഹച്ച​ട​ങ്ങി​ൽ അ​പ​രി​ചി​ത​നൊ​പ്പം ഭാ​ര്യ​യു​ടെ നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ; ഡാ​ൻ​സ് ത​ട​ഞ്ഞ് ഭ​ർ​ത്താ​വ്;  മ​ക​ളു​ടെ പ​രാ​തി​കേ​ട്ട  അ​മ്മാ​യി​യ​പ്പ​നും അ​ളി​യ​നും സൈ​നി​ക​നാ​യ മ​രു​മ​ക​നെ  പൂ​ട്ടി​യി​ട്ടു ത​ല്ലി…

പാ​റ്റ്ന: ഭാ​ര്യ​യെ നൃ​ത്തം ചെ​യ്യാ​ൻ അ​നു​വ​ദി​ക്കാ​ത്ത ഭ​ർ​ത്താ​വി​നെ അ​മ്മാ​യി​യ​പ്പ​നും അ​ളി​യ​നും ചേ​ർ​ന്നു പൂ​ട്ടി​യി​ട്ടു ത​ല്ലി. ബി​ഹാ​റി​ലെ മൊ​ജാ​ഹി​ദ്പു​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. റി​ട്ട. സൈ​നി​ക​നാ​യ റോ​ഷ​ൻ ര​ഞ്ജ​നാ​ണ് ത​ല്ലു​കൊ​ണ്ട ഭ​ർ​ത്താ​വ്.

ഒ​രു വി​വാ​ഹ​ച്ച​ട​ങ്ങി​നി​ടെ ഇ​യാ​ളു​ടെ ഭാ​ര്യ അ​പ​രി​ചി​ത​നൊ​പ്പം നൃ​ത്തം ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യി ഭാ​ര്യ​യോ​ട് ഡാ​ന്‍​സ് നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. അ​ശ്ലീ​ല​ഗാ​ന​മാ​ണ് ഡാ​ൻ​സി​നാ​യി വ​ച്ച​തെ​ന്നും പാ​ട്ട് നി​ർ​ത്ത​ണ​മെ​ന്നും ഇ​യാ​ൾ പ​റ​ഞ്ഞു.

ഭാ​ര്യ ക​ര​ഞ്ഞു​കൊ​ണ്ട് ത​ന്‍റെ വീ​ട്ടി​ൽ പോ​യി അ​ച്ഛ​നോ​ടും ആ​ങ്ങ​ള​യോ​ടും പ​രാ​തി പ​റ​ഞ്ഞു. ഇ​തേ​ത്തു​ട​ർ​ന്ന് ഇ​രു​വ​രും റോ​ഷ​ന്‍റെ വീ​ട്ടി​ലെ​ത്തി പൂ​ട്ടി​യി​ട്ടു മ​ർ​ദി​ച്ചു​വെ​ന്നാ​ണു പ​രാ​തി.

ത​ന്‍റെ മ​ക​ൻ ത​ട​യാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ അ​വ​നെ​യും മ​ർ​ദി​ച്ചെ​ന്നും പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് പോ​കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ഫോ​ൺ പി​ടി​ച്ചു​വാ​ങ്ങി കാ​റി​ന്‍റെ കാ​റ്റ​ഴി​ച്ചു​വി​ട്ടെ​ന്നും റോ​ഷ​ൻ പ​റ​യു​ന്നു.

അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ൽ രേ​ഖാ​മൂ​ലം പ​രാ​തി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ല​ഭി​ച്ചാ​ലു​ട​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു​മാ​ണ് സി​റ്റി എ​സ്പി പ​റ​ഞ്ഞു.

Related posts

Leave a Comment