സ​ഞ്ജു ട്വ​ന്‍റി-20 ടീ​മി​ൽ, രോ​ഹി​ത്തും കോ​ഹ്‌​ലി​യും ഏ​ക​ദി​ന സം​ഘ​ത്തി​ൽ

മും​ബൈ: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ ശ്രീ​ല​ങ്ക​യ്ക്കെ​തി​രേ​യു​ള്ള ട്വ​ന്‍റി-20, ഏ​ക​ദി​ന ടീ​മു​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ട്വ​ന്‍റി-20 ടീ​മി​നെ സൂ​ര്യ​കു​മാ​ർ യാ​ദ​വ് ന​യി​ക്കും. ഏ​ക​ദി​ന​ത്തി​ൽ രോ​ഹി​ത് ശ​ർ​മ​യാ​ണ് ക്യാ​പ്റ്റ​ൻ. വി​രാ​ട് കോ​ഹ്‌​ലി​യും ഏ​ക​ദി​ന​ത്തി​ലു​ണ്ട്.

ട്വ​ന്‍റി-20 ടീ​മി​ൽ സ​ഞ്ജു സാം​സ​ൺ ഇ​ടം​പി​ടി​ച്ച​പ്പോ​ൾ ഏ​ക​ദി​ന ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ല്ല. ശു​ഭ്മാ​ൻ ഗി​ല്ലി​നെ ര​ണ്ടു ഫോ​ർ​മാ​റ്റി​ലെ​യും വൈ​സ് ക്യാ​പ്റ്റ​നാ​യി നി​യ​മി​ച്ചു. വി​ക്ക​റ്റ്കീ​പ്പ​ർ ഋ​ഷ​ഭ് പ​ന്തി​നെ ര​ണ്ടു ടീ​മി​ലും ഉ​ൾ​പ്പെ​ടു​ത്തി.

ഇ​ന്ത്യ​യു​ടെ ക​ഴി​ഞ്ഞ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ​ര്യ​ട​ന​ത്തി​ലെ ഏ​ക​ദി​ന പ​ര​ന്പ​ര​യി​ലെ ഏ​ക സെ​ഞ്ചു​റി സ​ഞ്ജു​വി​ന്‍റേ​താ​യി​രു​ന്നു. പ​ക​രം ശി​വം ദു​ബെ​യും പു​തു​മു​ഖം റി​യാ​ൻ പ​രാ​ഗു​മെ​ത്തി. ഹ​ർ​ഷി​ത് റാ​ണ​യാ​ണ് ഏ​ക​ദി​ന ടീ​മി​ലെ മ​റ്റൊ​രു പു​തു​മു​ഖം.

ബി​സി​സി​ഐ വി​ശ്ര​മം അ​നു​വ​ദി​ച്ച രോ​ഹി​ത്തും കോ​ഹ്‌​ലി ഏ​ക​ദി​ന​ത്തി​ൽ ക​ളി​ക്കാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ജ​സ്പ്രീ​ത് ബും​റ​യ്ക്കു ര​ണ്ടു ടീ​മി​ൽ​നി​ന്നും വി​ശ്ര​മം ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. ശ്രേ​യ​സ് അ​യ്യ​രെ​യും വി​ക്ക​റ്റ്കീ​പ്പ​ർ കെ.​എ​ൽ. രാ​ഹു​ലി​നെ​യും ഏ​ക​ദി​ന ടീ​മി​ലേ​ക്കു തി​രി​ച്ചു​വി​ളി​ച്ച​പ്പോ​ൾ ഇ​ഷാ​ൻ കി​ഷ​നെ വി​ളി​ച്ചി​ട്ടി​ല്ല.

പ​ര്യ​ട​ന​ത്തി​ൽ മൂ​ന്നു ട്വ​ന്‍റി-20​യും മൂ​ന്ന് ഏ​ക​ദി​ന​ങ്ങ​ളു​മാ​ണു​ള്ള​ത്. 27ന് ​പാ​ലെ​കെ​ല​യി​ൽ ന​ട​ക്കു​ന്ന ആ​ദ്യ ട്വ​ന്‍റി-20​യോ​ടെ ഇ​ന്ത്യ​യു​ടെ പ​ര്യ​ട​ന​ത്തി​നു തു​ട​ക്ക​മാ​കും. 28, 30 തീ​യ​തി​ക​ളി​ൽ അ​ടു​ത്ത മ​ത്സ​ര​ങ്ങ​ൾ​ക്കും ഇ​വി​ടം വേ​ദി​യാ​കും. ഓ​ഗ​സ്റ്റ് ര​ണ്ട്, നാ​ല്, ഏ​ഴ് തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന ഏ​ക​ദി​ന​ങ്ങ​ൾ​ക്ക് കൊ​ളം​ബോ വേ​ദി​യാ​കും.

ട്വ​ന്‍റി-20 ടീം:

​സൂ​ര്യ​കു​മാ​ർ യാ​ദ​വ് (ക്യാ​പ്റ്റ​ൻ), ശു​ഭ​മാ​ൻ ഗി​ൽ (വൈ​സ് ക്യാ​പ്റ്റ​ൻ), യ​ശ​സ്വി ജ​യ്സ്വാ​ൾ, റി​ങ്കു സിം​ഗ്, റി​യാ​ൻ പ​രാ​ഗ്, ഋ​ഷ​ഭ് പ​ന്ത്, സ​ഞ്ജു സാം​സ​ണ്‍, ഹാ​ർ​ദി​ക് പാ​ണ്ഡ്യ, ശി​വം ദു​ബെ, അ​ക്സ​ർ പ​ട്ടേ​ൽ, വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ർ, ര​വി ബി​ഷ്ണോ​യി, അ​ർ​ഷ്ദീ​പ് സിം​ഗ്, ഖ​ലീ​ൽ അ​ഹ​മ്മ​ദ്, മു​ഹ​മ്മ​ദ് സി​റാ​ജ്.

ഏ​ക​ദി​ന ടീം:

​രോ​ഹി​ത് ശ​ർ​മ (ക്യാ​പ്റ്റ​ൻ), ശു​ഭ്മാ​ൻ ഗി​ൽ (വൈ​സ് ക്യാ​പ്റ്റ​ൻ), വി​രാ​ട് കോ​ഹ്‌​ലി, കെ.​എ​ൽ. രാ​ഹു​ൽ, ഋ​ഷ​ഭ് പ​ന്ത്, ശ്രേ​യ​സ് അ​യ്യ​ർ, ശി​വം ദു​ബെ, കു​ൽ​ദീ​പ് യാ​ദ​വ്, മു​ഹ​മ്മ​ദ് സി​റാ​ജ്, വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ർ, അ​ർ​ഷ്ദീ​പ് സിം​ഗ്, റി​യാ​ൻ പ​രാ​ഗ്, അ​ക്സ​ർ പ​ട്ടേ​ൽ, ഖ​ലീ​ൽ അ​ഹ​മ്മ​ദ്, ഹ​ർ​ഷി​ത് റാ​ണ.

Related posts

Leave a Comment