ഉറി ആക്രമണത്തിനു പിന്നാലെ രാജ്യസ്‌നേഹ കവിത ചൊല്ലി നായകനായ ജവാന് വധഭീഷണി, പേടിയില്ലെന്നും രാജ്യത്തിനായി അവസാന ശ്വാസം വരെ പോരാടുമെന്നും മനോജ്

Manoj_Thakur01പാക്കിസ്ഥാനെതിരായ വിപ്ലവഗാനം പാടി ശ്രദ്ധേയനായ ഇന്ത്യന്‍ സൈനികന് വധഭീഷണി. ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള ഹെഡ് കോണ്‍സ്റ്റബിള്‍ മനോജ് താക്കൂറിനാണ് വധഭീഷണി. മനോജ് തന്നെയാണ് ഫേസ്ബുക്കില്‍ ഇക്കാര്യം അറിയിച്ചത്. ഭീഷണി സന്ദേശങ്ങളുടെ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു. ഫര്‍മാന്‍ ഖാന്‍, ബിലാല്‍ അഹമ്മദ് എന്നീ പേരുകളിലുള്ള ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ നിന്നാണ് ഭീഷണി സന്ദേശം ലഭിച്ചത്. അതേസമയം ഭീഷണിയില്‍ പേടിക്കുന്നില്ലെന്നും രാജ്യത്തിനായി അവസാന തുള്ളി രക്തം വരെ നല്കുമെന്നും മനോജ് പ്രതികരിച്ചു.

Manoj_Thakur02

ഉറി ഭീകരാക്രമണത്തിനു ശേഷമാണ് മനോജ് കവിത പാടിയത്. കാഷ്മീര്‍ തോ ഹോഗാ, ലേകിന്‍ പാക്കിസ്ഥാന്‍ നഹി ഹോഗ’എന്നു തുടങ്ങുന്ന കവിത ബസില്‍ നിന്നുകൊണ്ട് സഹപ്രവര്‍ത്തകര്‍ക്കൊപ്പം പാടുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നേരത്തെ, വിഎച്ച്പി നേതാവ് സാധ്വി ബാലിക സരസ്വതിയാണ് ഈ കവിത ജനപ്രിയമാക്കിയത്.

Related posts