‘ഒ​രി​ക്ക​ലും ഒ​രു സ്ത്രീ ​വി​വാ​ഹം ക​ഴി​ക്ക​രു​ത്, വി​വാ​ഹ​ജീ​വി​തം ന​ര​ക​തു​ല്യം; ധ​നം ആ​ർ​ക്കും ന​ൽ​കി​യി​ട്ടു വി​വാ​ഹം ചെ​യ്യ​രു​ത്, അ​വ​ർ നി​ങ്ങ​ളെ ഉ​പേ​ക്ഷി​ച്ചു പോ​യാ​ൽ? ധ​നം വാ​ങ്ങി അ​വ​ർ ജീ​വ​നെ​ടു​പ്പി​ക്കും,’ ന​ടി ഭാ​മ

ഏ​വ​ർ​ക്കും പ്രി​യ​ങ്ക​രി​യാ​യ താ​ര​മാ​ണ് ഭാ​മ. ലോ​ഹി​ത ദാ​സി​ന്‍റെ നി​വേ​ദ്യം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ത്ര​ത്തി​ന്‍റെ അ​ര​ങ്ങേ​റ്റം. അ​ന്നു മു​ത​ൽ ഇ​ന്ന് വ​രെ ഭാ​മ​യോ​ടു​ള്ള ആ​രാ​ധ​ക​രു​ടെ ഇ​ഷ്ട​ത്തി​ന് തെ​ല്ലും മ​ങ്ങ​ലേ​റ്റി​ട്ടി​ല്ല. അ​ടു​ത്തി​ടെ​യാ​ണ് ഭാ​മ വി​വാ​ഹ മോ​ചി​ത​യാ​യി എ​ന്ന വാ​ർ​ത്ത പു​റ​ത്തു വ​ന്ന​ത്. ഇ​പ്പോ​ഴി​താ വി​വാ​ഹ​ത്തെ സം​ബ​ന്ധി​ച്ച് താ​രം ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച സ്റ്റോ​റി​യാ​ണ് വൈ​റ​ലാ​കു​ന്ന​ത്.

‘വേ​ണോ ന​മ്മ​ൾ സ്ത്രീ​ക​ൾ​ക്ക് വി​വാ​ഹം? വേ​ണ്ട. ഒ​രു സ്ത്രീ​യും അ​വ​രു​ടെ ധ​നം ആ​ർ​ക്കും ന​ൽ​കി​യി​ട്ടു വി​വാ​ഹം ചെ​യ്യ​രു​ത്. അ​വ​ർ നി​ങ്ങ​ളെ ഉ​പേ​ക്ഷി​ച്ചു പോ​യാ​ൽ? ധ​നം വാ​ങ്ങി അ​വ​ർ ജീ​വ​നെ​ടു​പ്പി​ക്കും,’ ‘ഒ​രി​ക്ക​ലും ഒ​രു സ്ത്രീ ​വി​വാ​ഹം ക​ഴി​ക്ക​രു​ത്. വ​രു​ന്ന​വ​ർ എ​ങ്ങ​നെ​യാ​ണ് ട്രീ​റ്റ് ചെ​യ്യു​ക എ​ന്നു​പോ​ലും അ​റി​യാ​തെ. ജീ​വ​നെ​ടു​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ത്തു നി​ന്നും എ​ത്ര​യും വേ​ഗം… എ​ന്ന് അ​പൂ​ർ​ണ​മാ​യ വാ​ക്കു​ക​ളാ​ണ് ഭാ​മ പ​ങ്കു​വ​ച്ച​ത്. എ​ന്താ​യാ​ലും താ​ര​ത്തി​ന്‍റെ വാ​ക്കു​ക​ൾ ഇ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്.

Related posts

Leave a Comment