ഒരു മാസം മുന്‍പാണ് നടി അമല പോള്‍ അമ്മയാവുന്നത്. ഗര്‍ഭകാലം ഏറെ ആഘോഷമാക്കിയ നടി തന്റെ ഒട്ടേറെ ചിത്രങ്ങളും വീഡിയോസുമൊക്കെ പുറത്ത് വിട്ടിരുന്നു. ഇപ്പോള്‍ കുഞ്ഞ് പിറന്നതിന് ശേഷം പൊതുവേദിയില്‍ ആദ്യമായി നടി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.
ആസിഫ് അലിയും അമല പോളും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ലെവല്‍ ക്രോസ് എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായിട്ടാണ് എറണാകുളം ആൽബർട്സ് കോളജില്‍ എത്തിയത്. ഒപ്പം നടന് ആസിഫ് അലിയും ഉണ്ടായിരുന്നു. ഇരുവര്‍ക്കും വലിയ സ്വീകരണമാണ് കോളജില്‍ ഒരുക്കിയിരുന്നതും.
എന്നാല്‍ ചടങ്ങില്‍ അമല ധരിച്ച വസ്ത്രത്തിന് വ്യാപക വിമര്‍ശനമാണ് ഇപ്പോൾ ലഭിക്കുന്നത്. വളരെ ഇറക്കം കുറഞ്ഞൊരു വസ്ത്രമായിരുന്നു നടി ധരിച്ചത്. മുട്ടിനു മുകളിലുള്ള വസ്ത്രത്തില്‍ പലതും പുറത്തു കാണുന്നു എന്നാണ് ആരോപണം. പ്രസവം കഴിഞ്ഞ ഉടനെ ഇത്തരം കോപ്രായം കാണിച്ച് നടക്കാന്‍ നാണമില്ലേ എന്നാണ് ചിലര്‍ നടിയോടു ചോദിക്കുന്നത്.
വീട്ടില്‍ കാത്തിരിക്കുന്നൊരു കൊച്ചുണ്ട്, ആരും തള്ളല്ലേ… എന്നും പറഞ്ഞാണ് അമല കാറില്‍നിന്ന് ഇറങ്ങി വരുന്നത്. എന്നാല്‍ പിന്നീട് നടിയുടേതായി പുറത്തുവന്ന വീഡിയോസിന് താഴെ വളരെ മോശം കമന്റുകളാണ് കിട്ടിയിരിക്കുന്നത്.
കോളജില്‍ ഇട്ടോണ്ട് വരാന്‍ പറ്റിയ വേഷം.
വേഷം കണ്ടിട്ട് മലയാളിക്ക് ഇന്നലെ കിട്ടിയെന്ന് നിങ്ങൾ പറയുന്ന അഭിമാനം പോയത് പോലെയാണ്. ഇക്കഴിഞ്ഞ ദിവസം നടൻ ആസിഫ് അലിക്കുണ്ടായ മോശം അനുഭവത്തിൽ അദ്ദേഹം സ്വീകരിച്ച രീതിയിൽ അഭിമാനമുണ്ടെന്ന് അമല പറഞ്ഞിരുന്നു.) നിങ്ങൾ പറഞ്ഞതൊക്കെ അംഗീകരിച്ചു.
നീ ഈ ഡ്രസ് ആദ്യം മാറ്റിയിട്ട് സംസാരിക്ക്. (ക്യൂട്ട്നെസ് ആണ് ഉദ്ദേശിച്ചത് പക്ഷേ വളരെ ബോര് ആയിട്ടുണ്ട്. അമല പോള്‍ ആണോ ഇത്? ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് വരുമ്പോഴെങ്കിലും ഡ്രസ് കോഡ് നല്ലത് സ്വീകരിക്കാം.ഇതുപോലൊരു വേദിയില്‍ വരുമ്പോള്‍ അത്യാവശ്യം മാന്യമായ വസ്ത്രം ഇടാമായിരുന്നു. തുടങ്ങി അമലയുടെ വസ്ത്രരീതിയെ മോശം ഭാഷയിൽ വിമര്‍ശിച്ചും ആരാധകർ എത്തിയിരുന്നു.