ഇടിയൻ ചന്തു സിനിമയിൽ അഭിനയിച്ചപ്പോൾ കൈ ഒടിഞ്ഞു. ഒരു മാസം പിന്നെ റെസ്റ്റായിരുന്നു. ആ ഒരു മാസം എന്റെ ജീവിതത്തിൽ ഒരുപാട് നല്ല കാര്യങ്ങൾ സംഭവിച്ചു. ജീവിതത്തിൽ സംഭവിച്ച അപ്രതീക്ഷിത കാര്യങ്ങൾ പറഞ്ഞ് നടി ലെന.
ഞാൻ എയറിൽ പോകണമെന്ന് വിചാരിച്ചല്ല ഒന്നും ചെയ്യുന്നത്. ആൾക്കാർ എന്നെ എയറിലാക്കുന്നതല്ല. അതുകൊണ്ട് എന്ത് ട്രോൾസ് വന്നാലും എൻജോയ് ചെയ്യും.
ട്രോൾസ് കാരണം എനിക്ക് ഒരുപാട് ഗുണങ്ങൾ ഉണ്ടായിട്ടുണ്ട്. വൈറലാകാൻ വേണ്ടി മനപൂർവം ഞാൻ ഒന്നും ചെയ്തിട്ടില്ല. പക്ഷെ ഞാൻ പറഞ്ഞതൊക്കെ ഏറ്റെടുത്ത ആൾക്കാരോട് ഞാൻ വീണ്ടും വീണ്ടും നന്ദി പറയാറുണ്ട്.
അവർ കാരണം എന്റെ ലൈഫിൽ ഒരുപാട് നല്ല കാര്യങ്ങളുണ്ടായി. എന്റെ പുതിയ ബുക്കിന് പബ്ലിസിറ്റി കൊടുക്കുന്നത് വേണ്ടി നൽകിയ ഇന്റർവ്യൂവാണ് വൈറലായത്.
ആ ബുക്ക് ഇന്റർവ്യൂ വൈറലായതോടെ നാഷണൽ ബെസ്റ്റ് സെല്ലറായി. മാത്രമല്ല പെൻഗ്വിൻ ബുക്ക്സ് ഇങ്ങോട്ട് വന്ന് ആ ബുക്ക് ഞങ്ങൾക്ക് തരുമോയെന്ന് ചോദിച്ചു.
അതുപോലെ ആ ബുക്ക് വാങ്ങി വായിച്ചിട്ടും എന്റെ ഇന്റർവ്യൂ കണ്ടിട്ടുമാണ് എനിക്ക് വിവാഹാലോചന വന്നതും. അതുകൊണ്ട് തന്നെ ആ ഇന്റർവ്യൂ കണ്ട് ചിരിച്ചവർക്ക് ചിരിയും കിട്ടി. എനിക്ക് കിട്ടേണ്ടത് എനിക്കും കിട്ടിയെന്ന് ലെന പറഞ്ഞു.