അമല പോളും ആസിഫ് അലിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയാണ് ലെവല്‍ ക്രോസ്. 26ന് റിലീസിനൊരുങ്ങുന്ന സിനിമയുടെ പ്രൊമോഷന് തിരക്കുകളിലാണ് ആസിഫും അമലയും. ഇതിന്റെ ഭാഗമായി ഇരുവരും ഒരുമിച്ച് ഒരു കോളജിലെത്തിയിരുന്നു. വേദിയില്‍ സംസാരിക്കവേ ആസിഫിന് കഴിഞ്ഞ ദിവസം നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ചും അമല സംസാരിച്ചു.
എന്റെ സഹതാരവും ബെസ്റ്റ് ഫ്രണ്ടുമാണ് ആസിഫ് അലി. എല്ലാവര്ക്കും അറിയുന്നത് പോലെ കഴിഞ്ഞ ദിവസം അദ്ദേഹത്തിനൊരു മോശം അനുഭവമുണ്ടായി. അദ്ദേഹം അത് കൈകാര്യം ചെയ്തതില്‍ ഞാന്‍ വളരെയധികം അഭിമാനിക്കുന്നു.
നമ്മുടെ ജീവിതത്തില്‍ ഇതുപോലെ പ്രതീക്ഷിക്കാത്ത പല സാഹചര്യങ്ങളും ഉണ്ടാവാം. ആളുകള്‍ ചിലപ്പോള്‍ നമ്മളെ വലിച്ചു താഴെ ഇട്ടേക്കാം.
അങ്ങനെ എന്തും സംഭവിക്കാം. അതെങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണ് കാര്യം. ആസിഫ് അത് മനോഹരമായി ചെയ്തു. ഞാനതില്‍ അഭിമാനിക്കുന്നു. എനിക്ക് ഏറ്റവും പ്രിയപ്പെട്ട സഹനടന്മാരില് ഒരാളാണ് ആസിഫ്-അമല പറഞ്ഞു.