നാ​ല് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട്; വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ല്‍ മ​ഴ കു​റ​യും

തി​രു​വ​ന​ന്ത​പു​രം: ദി​വ​സ​ങ്ങ​ളാ​യി വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ല്‍ തു​ട​രു​ന്ന തീ​വ്ര​മ​ഴ​യ്ക്ക് നാ​ളെ​യോ​ടെ താ​ത്‍​കാ​ലി​ക ശ​മ​ന​മാ​കു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. ഇ​ന്ന് എ​വി​ടെ​യും തീ​വ്ര​മ​ഴ​യ്ക്ക് സാ​ധ്യ​ത​യി​ല്ല. അ​തേ​സ​മ​യം ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ ഏ​ഴ് മു​ത​ല്‍ 11 സെ​ന്‍റി​മീ​റ്റ​ര്‍ വ​രെ​യു​ള്ള ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്.

കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ല്‍ ഇ​ന്നും ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ല്‍ നാ​ളെ​യും യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. പി​ന്നീ​ടു​ള്ള ര​ണ്ടു ദി​വ​സ​ങ്ങ​ളി​ല്‍ കേ​ര​ള​ത്തി​ല്‍ എ​വി​ടെ​യും ക​ന​ത്ത മ​ഴ മു​ന്ന​റി​യി​പ്പു​ക​ള്‍ ന​ല്‍​കി​യി​ട്ടി​ല്ല. അ​തേ​സ​മ​യം കാ​ല​വ​ര്‍​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള മ​ഴ സം​സ്ഥാ​ന​ത്താ​കെ തു​ട​രു​മെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

ഇ​ന്ന​ലെ സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ മ​ഴ പെ​യ്ത​ത് കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ വെ​ള്ള​രി​ക്കു​ണ്ടി​ലാ​ണ്. 13 സെ​ന്‍റി​മീ​റ്റ​ര്‍ മ​ഴ​യാ​ണ് ഇ​വി​ടെ പെ​യ്ത​ത്. ക​ണ്ണൂ​ര്‍, ആ​റ​ളം, പ​ന​ത്തൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 10 സെ​ന്‍റി​മീ​റ്റ​റും വ​ട​ക​ര, കോ​ഴി​ക്കോ​ട്, വൈ​ത്തി​രി, ഇ​രി​ക്കൂ​ര്‍, ചെ​റു​വ​ഞ്ചേ​രി, ചെ​മ്പേ​രി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഒ​ന്‍​പ​ത് സെ​ന്‍റി​മീ​റ്റ​റും മ​ഴ പെ​യ്തു.

അ​തേ​സ​മ​യം ഉ​യ​ര്‍​ന്ന തി​ര​മാ​ല​യ്ക്കും ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ അ​ടു​ത്ത 24 മ​ണി​ക്കൂ​ര്‍​കൂ​ടി ക​ട​ലി​ല്‍ പോ​ക​രു​തെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

Related posts

Leave a Comment