തിരുവനന്തപുരം: ചാതുർവർണ്യ വ്യവസ്ഥയിലേക്ക് എസ്എൻഡിപിയെ പോകാൻ അനുവദിക്കില്ല. യോഗത്തെ ബിജെപിയിൽ കെട്ടാൻ ശ്രമം നടക്കുന്നുവെന്ന രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.
എസ്എൻഡിപി ചാതുർവർണ്യത്തിന് പുറത്താണ്. ബിഡിജെഎസ് ബിജെപിയിലേക്കുള്ള റിക്രൂട്ട്മെന്റ്ഏജൻസിയായി പ്രവർത്തിക്കുന്നു. എസ്എൻഡിപി നേതൃത്വം അത് പ്രോത്സാഹിപ്പിച്ചെന്നും ഗോവിന്ദൻ പറഞ്ഞു.
ശ്രീനാരായണീയ ദർശനങ്ങളിൽ നിന്ന് അകലുന്ന എസ്എൻഡിപിയെ ശക്തമായി വിമർശിക്കണമെന്നും അദ്ദേഹം പറഞ്ഞു.